×

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം, മണ്ഡലം മാറാം, തിരുത്തലുകള്‍ വരുത്താം; ഇപ്പോള്‍ അവസരം

തിരുവനന്തപുരം: അടുത്ത ജനുവരി ഒന്ന് യോഗ്യതാ തീയതിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2020 ജനുവരി 15 വരെ പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും തടസ്സങ്ങളും ഉന്നയിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കരട് വോട്ടര്‍പട്ടിക താലൂക്ക്/വില്ലേജ് ഓഫീസുകളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ NVSP (https://electoralsearch.in/) പോര്‍ട്ടലിലും കരട് വോട്ടര്‍പട്ടിക പരിശോധിക്കാം.

പുതുതായി പേര് ചേര്‍ക്കുന്നതിനോ പട്ടികയിലെ വിവരങ്ങളില്‍ മാറ്റംവരുത്തുന്നതിനോ തടസ്സങ്ങള്‍ ഉന്നയിക്കുന്നതിനോ ഓണ്‍ലൈന്‍ വഴി https://www.nvsp.in/ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.

പുതുതായി അപേക്ഷിക്കുന്നതിനും നിയോജകമണ്ഡലം മാറുന്നതിനും ഫോറം 6, പ്രവാസികള്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 6 എ, വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യുന്നതിന് ഫോറം 7, തിരുത്തലുകള്‍ വരുത്തുന്നതിന് ഫോറം 8, നിയോജക മണ്ഡലത്തിനുള്ളിലെ പോളിംഗ് ബൂത്ത് മാറുന്നതിന് ഫോറം 8 എ യും ഉപയോഗിക്കണം.

പൊതുജനങ്ങളും വോട്ടര്‍മാരും ഈ അവസരം ഉപയോഗപ്പെടുത്തി വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം. രാഷ്ട്രീയപാര്‍ട്ടികളും ഈ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

അന്തിമ വോട്ടര്‍പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായി 2020 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top