×

മുവാറ്റുപുഴയില്‍ വച്ച് യുവതിയ്ക്ക് ലൈംഗിക ചൂഷണം; അര്‍ഷാദ്, ആരീഫ് എന്നിവരെ അറസ്റ്റ് ചെയ്തു – രക്ഷിച്ചത് ഓട്ടോ തൊഴിലാളികള്‍

മൂവാറ്റുപുഴ: ബസ് കാത്തു നിന്നിരുന്ന യുവതിയെ വലിച്ചിഴച്ച്‌ വിജനമായ പ്രദേശത്തെത്തിച്ച്‌ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും പണാപഹരണം നടത്തുകയും ചെയ്ത രണ്ടംഗസംഘം പൊലീസ് പിടിയില്‍.

വെരിക്കോസ്സ് വെയിന്‍ രോഗബാധിതയായ താന്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതാണെന്നും നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ ഡോക്ടര്‍ 8 മണിയോടെയാണ് എത്തിയതെന്നും തുടര്‍ന്ന് മരുന്ന് വാങ്ങി വീട്ടിലേയ്ക്ക് പോകാന്‍ ബസ്സ് കാത്തുനില്‍ക്കുമ്ബോഴാണ് തനിക്കുനേരെ ആക്രണമുണ്ടായതെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

മൂവാറ്റുപുഴ പായിപ്ര എസ് വളവ് ഭാഗത്ത് താമസിച്ചുവരുന്ന പാലത്തിങ്കല്‍ അര്‍ഷാദ്(39 )ആനിക്കാട് ആടുപറമ്ബ് ഭാഗത്ത് ചിലക്കാട്ട് പറമ്ബില്‍ ആരീഫ്(47)എന്നിവരെയാണ് മൂവാറ്റുപുഴ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടടുത്ത് മൂവാറ്റുപുഴ ലതാ സ്റ്റാന്റിനടുത്തെ ബസ്സ് സ്റ്റോപ്പില്‍ തൊടുപുഴയ്ക്ക് ബസ്സ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയാണ് ആക്രമണത്തിനിരയായത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top