×

പാര്‍ലമെന്റ് സഭകള്‍ സ്തംഭിച്ചു; – യുവതിയെ വധിച്ച പ്രതികളെ 3 രൂപ വെടിയുണ്ടയില്‍ പോലീസ് തീര്‍ത്തു – കയ്യടിയുമായി സോഷ്യല്‍മീഡിയ

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ ഇവര്‍ ഓടാന്‍ ശ്രമിച്ചു. പൊലീസിനെ ആക്രമിച്ച്‌ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിനിടെ സ്വയ രക്ഷാര്‍ത്ഥം പൊലീസ് തിരിച്ചു വെടിവച്ചു. നാലുപേരും കൊല്ലപ്പെട്ടുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. അതിന് ശേഷം സംഭവ സ്ഥലത്തേക്ക് പ്രതികളെ എത്തിച്ചപ്പോഴാണ് ഇവര്‍ പൊലീസിനെ ആക്രമിച്ച ശേഷം ഓടാന്‍ ശ്രമിച്ചതെന്നും തുടര്‍ന്ന് പൊലീസ് വെടിവെച്ചതെന്നുമാണ് വിവരം. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചിന്തകുണ്ട ചെന്ന കേശവുലു എന്നിവരാണ് പ്രതികള്‍. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ലോറി തൊഴിലാളികളാണ്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top