×

ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടെ നിര്‍ത്താന്‍ പത്രപ്രവര്‍ത്തക യൂണിയന്‍; മാനദണ്ഡങ്ങളും തൊഴില്‍ നിയമവും പാലിച്ചു പ്രവര്‍ത്തിക്കുന്ന യൂണിയനിലും പ്രസ് ക്‌ളബിലും പ്രവേശനം

സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളെ കൂടെ നിര്‍ത്താന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം തിരുമാനിച്ചു. മാനദണ്ഡങ്ങളും തൊഴില്‍ നിയമവും പാലിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കാണ് യൂണിയനിലും പ്രസ് ക്‌ളബിലും പ്രവേശനം. ഇത്തരം മാധ്യമങ്ങളെ കണ്ടെത്തുന്നതിനായി ഒരു സ്‌ക്രീനിങ് കമ്മിറ്റിയെ നിയോഗിക്കും. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമാണ് ബൈലോയില്‍ ഭേദഗതി വരുത്തി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അംഗത്വം നല്‍കുക.

ശമ്ബളം മുടങ്ങിയ മംഗളം, തത്സമയം എന്നീ പത്രങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ യൂണിയന്‍ തീരുമാനിച്ചു. പ്രമുഖ പത്രങ്ങളുടെ അനുബന്ധമായി വെബ്-ഓണ്‍ലൈന്‍ മീഡിയയില്‍ ജോലി ചെയ്യുന്ന വീഡിയോ ഗ്രാഫര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇതിനായി യൂണിയന്‍ പ്രവര്‍ത്തിക്കുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. തൃശൂര്‍ കാസിനോ കള്‍ച്ചറല്‍ അക്കാദമിയില്‍ (കെ.എം ബഷീര്‍ നഗര്‍) രണ്ടു ദിവസമായി നടന്നു വന്ന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top