×

ഇടുക്കിയില്‍ നിന്ന് ‘പെണ്‍കടത്ത്’ അന്‍വര്‍ & അന്‍ഷാദ് അറസ്റ്റില്‍

ഇടുക്കി: തൂക്കുപാലം മേഖലയില്‍ നിന്നു കാണാതായ 2 പെണ്‍കുട്ടികളെയും തിരികെ നാട്ടില്‍ എത്തിച്ചു. ഒഡീഷയില്‍ നിന്നു കണ്ടെത്തിയ പെണ്‍കുട്ടിയെ ഇന്നലെ നെടുങ്കണ്ടത്ത് എത്തിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസില്‍ പ്രതികളായ അന്‍വര്‍, അന്‍ഷാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അന്‍വര്‍ തമിഴ്‌നാട്ടിലെ കരൂരിലേക്കാണു പെണ്‍കുട്ടിയെ കൊണ്ടുപോയത്. അന്‍ഷാദിനെ ഒഡീഷയിലെ ഖണ്ഡഗിരിയില്‍ നിന്നു പിടികൂടി.

അന്‍ഷാദ് ഒഡീഷയില്‍ ബ്യൂട്ടി ഷോപ്പ് തുടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് അറസ്റ്റിലായത്. 2016ല്‍ എറണാകുളത്തു നിന്നു യുവതിയെ കടത്തിയ കേസിലും അന്‍ഷാദ് പ്രതിയാണ്. യുവതി സമീപകാലത്തു പിണങ്ങിപ്പോയെന്നാണ് അന്‍ഷാദ് പറയുന്നത്. യുവതിയെ കണ്ടെത്തിയ ശേഷം പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്.

ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ രൂപം കൊടുത്ത പ്രത്യേക സ്‌ക്വാഡ് 15 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണു കമിതാക്കളെ കണ്ടെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top