×

ജിഎസ്ടി കുടിശ്ശിക : കേന്ദ്രസര്‍ക്കാരിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

ആലപ്പുഴ : കേന്ദ്രസര്‍ക്കാരിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്. ജിഎസ്ടി കുടിശ്ശികയില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇതുസംബന്ധിച്ച്‌ നിയമവിദഗ്ധരുമായി ആലോചിക്കുകയാണ്. ഫെഡറല്‍ തത്വങ്ങളെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അടിയന്തരമായി ജിഎസ്ടി കൗണ്‍സില്‍ വിളിക്കണം. ദേശീയ തലത്തില്‍ യോജിച്ചാണ് ഈ നിലപാട് എടുത്തത്. ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തതില്‍ മാറ്റം വേണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

ജിഎസ്ടി നിയമമനുസരിച്ച്‌ ഇന്ത്യാ ഗവണ്‍മെന്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടന അനുസരിച്ച്‌ നല്‍കേണ്ടതായ നഷ്ട പരിഹാരം ഉടന്‍ നല്‍കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് ധനകാര്യ മന്ത്രി മന്‍പ്രീത് ബാദല്‍, മധ്യപ്രദേശ് വാണിജ്യ നികുതി മന്ത്രി ബ്രിജേന്ദ്ര സിംഗ് റാത്തോര്‍, പുതുച്ചേരി റവന്യൂ മന്ത്രി ഫാറൂഖ് ഷാജഹാന്‍, രാജസ്ഥാന്‍ മന്ത്രി സുഭാഷ് ഗാര്‍ഗ്, കേരളത്തിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്ബത്ത് എന്നിവരാണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനുമായി ചര്‍ച്ച നടത്തിയത്. ഈ ആറു സംസ്ഥാനങ്ങളും നിവേദനങ്ങള്‍ സമര്‍പ്പിച്ചു.

കേരളത്തിന് ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്. 28 ശതമാനമാണ് റവന്യൂ വിടവ് ഉണ്ടായിട്ടുള്ളത്. ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) Act 2017 വകുപ്പ് 7(2) അനുസരിച്ച്‌ ഓരോ രണ്ടു മാസം കൂടുമ്ബോഴും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് എന്ന് ഡോ. തോമസ് ഐസക്ക് നിവേദനത്തില്‍ സൂചിപ്പിച്ചു. നഷ്ടപരിഹാരം സമയത്ത് നല്‍കാതിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തര്‍ക്കമായി വ്യാഖ്യാനിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top