×

കേസുകള്‍ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമോ?; മൂക്കത്ത് വിരല്‍ വച്ചിട്ട് കാര്യമില്ല, ജീവിക്കുന്നത് കേരളത്തിലെന്ന് ഓര്‍ക്കണം; ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ മന്ത്രി സുധാകരന്‍

തിരുവനന്തപുരം: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഹൈക്കോടതിക്കെതിരെ സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റം കോണ്ടാണോ എന്ന് സുധാകരന്‍ ചോദിച്ചു. ആലപ്പുഴയിലെ ഒരു പൊതുപരുപാടിക്കിടയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ജീവനക്കാരും ജഡ്ജിമാരും കുറവുള്ളതാണ് കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണം. കുഴി അടക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും ഇങ്ങനെ പൊതുവില്‍ പറഞ്ഞ് മൂക്കത്ത് വിരല്‍വെച്ചിട്ട് കാര്യമില്ല. കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണമെന്നും മന്ത്രി.

പാലാരിവട്ടത്ത് റോഡിലുണ്ടായ കുഴിയില്‍ വീണ് യുവാവ് മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തോട് മാപ്പ് പറയുകയും കോടതിയും പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജോലിയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളോടുളള വിശ്വാസം നഷ്ടമായെന്നും കോടതി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top