×

പൗരത്വ നിയമത്തിന് ഇന്ത്യന്‍ മുസ്ലിംകളുമായി യാതൊരു ബന്ധവുമില്ല; – ഡല്‍ഹി ഇമാം – ഷാഹി അഹമ്മദ് ബുഖാരി.

ഇന്ത്യന്‍ മുസ്ലീങ്ങളുടെ ആത്മീയ നേതൃത്വത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന ഷാഹി ഇമാം പറയുന്നത് പൗരത്വ ഭേദഗതി നിയമത്തിന് ഇന്ത്യയിലെ മുസ്ലിംകളെ ഒന്നും ചെയ്യാനാവില്ലെന്നും നിയമത്തിന് ഇന്ത്യന്‍ മുസ്ലിംകളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ്.  ഡല്‍ഹി ജുമാ മസ്ജിദ് ഇമാം ഷാഹി അഹമ്മദ് ബുഖാരി.  പൗരത്വ ഭേദഗതി നിയമവും,( സിഎഎ) ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) എന്നിവയും തമ്മില്‍ വ്യത്യാസമുണ്ട്. സിഎഎ നിയമമായി മാറി. എന്‍ആര്‍സി പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. സിഎഎ പ്രകാരം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് ഇവിടത്തെ പൗരത്വം ലഭിക്കില്ല. ഇതിന് ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിംകളെ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top