×

എല്‍ഡിസി രണ്ട് വര്‍ഷം കൊണ്ട് ഇടുക്കിയില്‍ നിയമിച്ചത് 150 പേരേ മാത്രം – പരീക്ഷ എഴുതിയത് 74000 – ആശ്രിതരോട് സര്‍ക്കാരിന് പ്രിയം

ലോവർ ഡിവിഷൻ ക്ലാർക്ക് (വിവിധം )തസ്തികയിലേക്കുള്ള പി. എസ്‌. സി റാങ്ക് പട്ടിക നിലവിൽ വന്നിട്ട് 21 മാസം പിന്നിട്ടിട്ടും ജില്ലയിലെ നിയമനം നാമമാത്രം.2018 ഏപ്രിൽ 2 ന് 14 ജില്ലകളുടെയും റാങ്ക് പട്ടിക വന്നെങ്കിലും തമിഴ് മീഡിയം എഴുതിയ ഉദ്യോഗാർത്ഥികൾ കൊടുത്ത കേസ് കാരണം 3 മാസത്തോളം താമസിച്ചു നിലവിൽ വന്ന ജില്ലയിലെ റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശ നൽകി തുടങ്ങിയത് സെപ്റ്റംബർ മാസത്തിലാണ്. 697 പേര് അടങ്ങിയ മെയിൻ ലിസ്റ്റ് ഉം അതിന്റെ മൂന്ന് ഇരട്ടി പേര് സപ്പ്ളി ലിസ്റ്റിലും ഉൾപെട്ടിട്ടുണ്ട്. ഇതുവരെ 203 പേർക്ക് നിയമന ശുപാർശ നൽകിയെങ്കിലും 150 ഇൽ താഴെ ഒഴിവുകളാണ് ജില്ലയിൽ 21മാസം കൊണ്ട് റിപ്പോർട്ട്‌ ചെയ്തത്. ഇതിനിടെ എൽ. ഡി. സി യുടെ പുതിയ വിജ്ഞാപനം പി. എസ്‌. സി പ്രസിദ്ധീകരിക്കുകയും ചെയ്തു.
അനിമൽ ഹസ്ബൻഡറി, എഡ്യൂക്കേഷൻ, ഹെൽത് എന്നി ഡിപ്പാർട്മെന്റ് കളിൽ 20 ഇൽ അധികം ഒഴിവുകൾ ജില്ലയിൽ ഉണ്ടെങ്കിലും അവയൊന്നും psc ക്കു റിപ്പോർട്ട്‌ ചെയ്യുവാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല.. ദേവികുളം താലൂക് ലെ 4 സ്കൂളുകളിൽ മാസങ്ങളായി ക്ലാർക്ക് മാർ ഇല്ല.ഡിപ്പാർട്മെന്റ് ലേക്ക് പലവട്ടം ആവിശ്യപെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല എന്ന് സ്കൂൾ ജീവനക്കാർ പറയുന്നു. അനിമൽ ഹുസ്ബന്ഡറി അനധികൃതമായി ഒഴിവുകൾ പൂഴ്ത്തി വെച്ചിരിക്കുകയാണ്.ഇത് ലിസ്റ്റിൽ ഉള്ളവരെ ചതിക്കുന്നതിനു തുല്യമാണ്.

വിവിധ വകുപ്പുകളിൽ ഉണ്ടായ ഒഴിവുകൾ ചട്ടവിരുദ്ധമായി വക മാറ്റിയത് മൂലമാണ് നിയമനങ്ങൾ കുറഞ്ഞെതെന്ന് ഉദ്യോഗാര്തികൾ ആരോപിക്കുന്നു. പഞ്ചായത്തു, aarogyam, നഗരകാര്യം, ജലസേചനം, പോലീസ്, വനം, അനിമൽ ഹുസ്ബന്ഡറി, എഡ്യൂക്കേഷൻ, ഗ്രാമവികസനം കൃഷി വകുപ്പ്, കോടതി തുടങ്ങിയ വകുപ്പുകളിൽ മാനദണ്ഡങ്ങൾ ലെങ്കിച്ചുകൊണ്ട് ആശ്രിത നിയമനം നടത്തിയതാണ് പ്രതിസന്ധികൾക്കു കാരണമായത് എന്ന് ആരോപണമുണ്ട്.

ഒരു വർഷം ഒരു വകുപ്പിൽ പുതുതായി ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ചുശതമാനം മാത്രമേ ആശ്രിത നിയമനം നടത്താന് പാടുള്ളു എന്നാണ് വ്യവസ്ഥ. ഇത് ശെരി വെച്ച് കൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണൽ ന്റെ കർശന നിർദ്ദേശം നിലവിൽ ഉണ്ട്.എല്ലാ ചട്ടങ്ങളും ലങ്കിച്ചുകൊണ്ടാണ് ഒഴിവുകൾ ആശ്രിത നിയമനങ്ങൾക്കായി വക മാറ്റുകയാണ് എന്ന് ക്ലാർക് റാങ്ക് ഹോൾഡേഴ്സ് അസ്സ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റി ആരോപിച്ചു.
കഴിഞ്ഞ 21 മാസങ്ങൾക് ഇടയിൽ ആരോഗ്യ പകുപ്പിൽ ഒരു ആൾക്കാണ് നിയമനം കൊടുത്തത്.

2013 ന് ശേഷം അനിമൽ ഹസ്ബൻഡറി യിൽ ഒരാൾക്കു പോലും psc വഴി നിയമനം കൊടുത്തിട്ടില്ല, ഈ വകുപ്പുകളിൽ ജില്ലയിൽ ഇപ്പോളും വാക്കാൻസികൾ ഉണ്ട് അതൊന്നും നിയമനം നടത്താൻ അധികാരികൾ തയാറാകുന്നില്ലാത്തതു വേദനാജനകമാണ്. ഇതുവരെ ഒരു ഒഴിവു പോലും psc ക്കു റിപ്പോർട്ട്‌ ചെയ്യാത്ത ഡിപ്പാർട്മെന്റുകളും ഉണ്ട്.

റാങ്ക് പട്ടികകയുടെ കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒഴിവുകൾ പി.എസ്‌.സി ക്ക് റിപ്പോർട്ട്‌ ചെയ്യാൻ സർക്കാർ കർശന നിർദ്ദേശം നൽകണം എന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top