×

തൃപ്തി ദേശായി ബൃന്ദാ കാരാട്ടിനൊപ്പം; ചിത്രവുമായി കെ സുരേന്ദ്രന്‍

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച്‌ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തൃപ്തി ദേശായിയുടേയും സംഘത്തിന്റെയും ശബരിമലയിലേക്കുള്ള വരവിനുപിന്നില്‍ സര്‍ക്കാരിന്റെ ഗൂഡാലോചന തള്ളിക്കളയാനാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ തിരിച്ചയയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച്‌ വിശ്വാസികളുടെ ഇടയില്‍ നല്ലപിള്ള ചമയാനും നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനുമുള്ള നാടകമാണോ എന്ന കാര്യം അന്വേഷിക്കണം. വന്നവര്‍ നേരെ മലയ്കുപോകാതെ എന്തിന് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നാടകം കളിച്ചു. തിരിച്ചയയ്ക്കാന്‍ മണിക്കൂറുകള്‍ വൈകിയതെന്തിന്. എ കെ ബാലനും ബിന്ദു അമ്മിണിയും എന്തിന് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യം ബാലന്‍ എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തൃപ്തി ദേശായിയുടെ വരവിനുപിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി-ആര്‍എസ്‌എസ് സ്വാധീനമുള്ള പൂനെയില്‍ നിന്നാണ് വരവ്. യാത്രയ്ക്ക് കൃത്യമായ തിരക്കഥയും അജന്‍ഡയും പ്രത്യേകസംവിധാനവുമുണ്ട് . തൃപ്തിയുടെ വരവ് ഒരു മാധ്യമത്തെ മാത്രം അറിയിച്ചതിലും ദുരൂഹതയുണ്ട്. നന്നായി നടക്കുന്ന ശബരിമല തീര്‍ഥാടനത്തെ അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയുടെ പ്രതികരണം.

തൃപ്തി ദേശായിയെ എന്നല്ല ഒരൊരറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ മന്ത്രി എകെ ബാലന്റെ പ്രതികരണം.കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും ഭക്തര്‍ക്ക് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. തൃപ്്തി ദേശായിയും സംഘവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന അന്വേഷിക്കുമെന്നും ബാലന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ നടന്ന ആക്രമം മനുഷ്യാവാകാശലംഘനം. ബിന്ദു തന്നെ വന്ന് കണ്ടിട്ടില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയായിരുന്നു തൃപ്തി ദേശായിയും സംഘവും ശബരിമല സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയത്. കമ്മീഷണര്‍ ഓഫീസിലെത്തിയ തൃപ്തിയക്കും സംഘത്തിനും നേരെ പ്രതിഷേധവുമായി ബിജെപി, കര്‍മ്മസമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തൃപ്തിയ്ക്കും സംഘത്തിനുമൊപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്കെതിരെ കുരുമുളക് സ്്‌പ്രേ പ്രയോഗം നടത്തിയിരുന്നു. പൊലീസ് അനുമതിലഭിക്കാത്ത സാഹചര്യത്തില്‍ ശബരിമല യാത്ര യുവതികള്‍ ഒഴിവാക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top