×

‘പഴയ വിധിയില്‍ സുപ്രിംകോടതി തൃപ്തരല്ല ‘ – പറഞ്ഞിട്ടും മനസ്സിലാകാത്ത യുവതികളെ ഭക്തര്‍ നോക്കിക്കോളും : കെ മുരളീധരന്‍

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. വൈകിയാണെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായി. ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത് തന്നെ പഴയ വിധിയില്‍ അവര്‍ തൃപ്തരല്ല എന്നതിന്റെ ഉദാഹരണമാണ്. വിധിയുടെ തലേദിവസം വരെയുള്ള ഇവസ്ഥയെന്താണോ അതാണ് സര്‍ക്കാര്‍ നിലനിര്‍ത്തേണ്ടത്. മറ്റുകാര്യങ്ങള്‍ ഏഴംഗ ബെഞ്ചിന്റെ വിധി വന്നശേഷം ആലോചിച്ച്‌ തീരുമാനിക്കേണ്ട കാര്യമാണ്.

ശബരിമലയിലെത്തുന്ന യുവതികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. പറഞ്ഞിട്ടും മനസ്സിലാകാത്തവര്‍ക്ക് അതിന്റെ റിയാക്ഷന്‍ ഭക്തജനങ്ങളുടെ കൂട്ടത്തില്‍ നിന്നും ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. എല്ലാവരോടും പറയാനുള്ളത്, ശബരിമലയില്‍ ശാന്തമായ അന്തരീക്ഷമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭക്തരും ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കില്ല. ഏത് പാര്‍ട്ടിയാണെങ്കിലും, ഏത് മതവിശ്വാസിയാണെങ്കിലും എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top