×

മരട് ഫ്ളാറ്റ് കേസ്: തുഷാര്‍മേത്ത ഹാജരാകും, രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹര്‍ജി

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിയമോപദേശം തേടി. അഭിഭാഷക തലത്തിലുള്ള സംഘമാണ് സോളിസിറ്റര്‍ ജനറലില്‍ നിന്ന് നിയമോപദേശം തേടിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്ന് കര്‍ശന നിര്‍ദേശമുണ്ടായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് കേരളകേഡറിലെ ഒരു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥ തുഷാര്‍ മേത്തയുമായി കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് അഭിഭാഷക സംഘം ഇടപെട്ടത്.

സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അതുകൊണ്ടുതന്നെ സെപ്‌തംബര്‍ 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്ബോള്‍ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടി ആരംഭിച്ചതായി കോടതിയെ അറിയിക്കണമെന്നുമാണ് സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം. സെപ്‌തംബര്‍ 23ന് കേസ് പരിഗണിക്കുമ്ബോള്‍ സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്ത ഹാജരാകുമെന്നും സൂചനയുണ്ട്.

അതേസമയം,​ സുപ്രീംകോടതി ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹര്‍ജി നല്‍കും. ഇതോടൊപ്പം സംസ്ഥാനത്തെ 140 എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കാനും ഫ്ളാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമകള്‍ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയും സമര്‍പ്പിക്കും. കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top