×

തൃശൂര്‍ നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യം; നടത്തിപ്പുകാരി അറസ്റ്റില്‍

തൃശൂര്‍; തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ യുവതി അറസ്റ്റില്‍. തളിക്കുളം കണ്ണോത്ത്പറമ്ബില്‍ സീമ (42)യാണ് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സംസ്ഥാനാന്തര പെണ്‍വാണിഭ റാക്കറ്റിലെ മുഖ്യനടത്തിപ്പുകാരിയാണ് ഇവര്‍. ഇവരുടെ കൂട്ടാളികള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കീഴടങ്ങല്‍.

തൃശൂര്‍ നഗരം കേന്ദ്രീകരിച്ച്‌ ഇവര്‍ നടത്തിയിരുന്ന വന്‍കിട പെണ്‍വാണിഭ സംഘത്തിലെ പന്ത്രണ്ടോളം പേര്‍ രണ്ട് ഹോട്ടലുകളില്‍ നിന്നായി പൊലീസ് കസ്റ്റഡിയിലായിരുന്നു. പോസ്റ്റ് ഓഫിസ് റോഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം ഒന്‍പതു യുവതികള്‍ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ ഏഴു പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുന്‍പ് നഗരത്തിലെ വന്‍കിട ഹോട്ടലില്‍ നിന്നും മൂന്ന് പേരെയും പിടികൂടി.

കര്‍ണാടക, അസം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിച്ച ലൈംഗിക തൊഴിലാളികളാണ് അറസ്റ്റിലായത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സീമയുടെ പങ്ക് കണ്ടെത്തിയത്. നഗരത്തിലെ പല ഹോട്ടലുകളിലും ഇതരസംസ്ഥാനക്കാരായ യുവതികളെ ഇവര്‍ താമസിപ്പിക്കുന്നതായി കണ്ടെത്തി. ഹോട്ടലുകളിലും മറ്റ് ജോലിക്കാണ് എന്ന പേരിലാണ് യുവതികളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇരകളായ ഇതരസംസ്ഥാന പെണ്‍കുട്ടികളെ ജാമ്യത്തില്‍ വിട്ടു. നിരവധി പെണ്‍വാണിഭക്കേസുകളിലെ പ്രതിയാണ് സീമ. 2016 മുതല്‍ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പോലീസ് സ്‌റ്റേഷനുകളിലായി ഏഴ് സമാന കേസുകളുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top