×

പെണ്‍വാണിഭ സംഘത്തില്‍ നഴ്‌സുമാരും കണ്ണികള്‍ – ഞെട്ടിക്കുന്ന വിവരങ്ങള്‍

തൃശൂര്‍ : തൃശൂര്‍ നഗരത്തില്‍ പിടിയിലായ പെണ്‍വാണിഭ സംഘത്തിന് വിദേശരാജ്യങ്ങളിലേക്ക് വരെ ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണി സീമയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. പല സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ച്‌ ഇടപാടുകാര്‍ക്കു കാഴ്ചവയ്ക്കുന്ന റാക്കറ്റിന്റെ ആസ്ഥാനമായി തൃശൂരിനെ സീമയും സംഘവും മാറ്റിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവരുടെ സംഘത്തില്‍പ്പെട്ട 12 യുവതികളെ പെണ്‍വാണിഭത്തിന് രണ്ടു കേസുകളിലായി പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സമാന കേസുകളില്‍ മുന്‍പും പിടിയിലായിട്ടുള്ള സീമയ്‌ക്കെതിരെ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്‌റ്റേഷനുകളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്. പിടിക്കപ്പെടുമ്ബോഴെല്ലാം ഉന്നത സ്വാധീനത്തിന്റെ മറവില്‍ പിഴയടച്ച്‌ രക്ഷപ്പെടുന്നതാണ് രീതി.

തൃശൂരിലെ പ്രമുഖ ഹോട്ടലുകളില്‍ ഇതര സംസ്ഥാന യുവതികളെ എത്തിച്ചു മുറികള്‍ സ്ഥിരവാടയ്‌ക്കെടുത്തു പാര്‍പ്പിച്ചാണ് സീമയും സംഘവും ഇടപാട് നടത്തിയിരുന്നത്. നക്ഷത്ര ഹോട്ടലുകളില്‍ പൊലീസ് പരിശോധനയ്ക്കു സാധ്യത കുറവാണെന്നതാണ് മുന്തിയ ഹോട്ടലുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഒരേസമയം അറുപതോളം യുവതികളെ ഇവര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

ഹോട്ടലുകളില്‍ ജോലിക്കെന്ന പേരിലാണ് ഇവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നത്. പെണ്‍വാണിഭത്തിനായി ഗള്‍ഫ് രാജ്യങ്ങളിലേക്കു പെണ്‍കുട്ടികളെ കടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top