×

എസ് വി പ്രദീപിനെതിരെ വ്യാജ വാര്‍ത്ത – ഡിജിപി അന്വേഷിക്കാന്‍ ഉത്തരവിട്ടു

തിരുവനന്തപുരം : അശ്ലീല പദപ്രയോഗങ്ങള്‍ ചേര്‍ത്ത് വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍മ്മ ന്യൂസ്, പ്രവാസി ശബ്ദം എന്നാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. ഉഴവൂര്‍ സ്വദേശി ബെയ്‌സോണ്‍ എബ്രഹാമാണ് പരാതി നല്‍കിയിരുന്നത്. ചാനല്‍ ഉടമയും കണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ ഓസ്‌ട്രേലിയില്‍ താമസിച്ച് വരുന്ന വിന്‍സ് മാത്യു, ചാനല്‍ സിഇഒ അനീഷ് രാജ്, വാര്‍ത്ത അവതാരക തിരുവനന്തപുരം സ്വദേശി മെഴ്‌സല്‍ എന്നിവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.

എസ് വി പ്രദീപിന്റെ സഹായത്തോടെയാണ് വിന്‍സ് മാത്യു കര്‍മ്മ ന്യൂസ് ആരംഭിച്ചത്. തുടര്‍ന്ന് സ്ഥാപനത്തില്‍ ചില സ്ത്രീകള്‍ സ്ഥിരമായി വന്നു തുടങ്ങിയതിന്റെ പേരില്‍ പ്രദീപ് അവിടെ നി്‌നും സ്വയം പിന്‍മാറിയിരുന്നു.
എസ് വിപ്രദീപിനെ സമൂഹമധ്യത്തില്‍ താറടിക്കുകയെന്ന ഒരു ലക്ഷ്യത്തോടെ ചാനല്‍ ചീഫ് എഡിറ്റര്‍ വിന്‍സ് മാത്യു അവതാരക മെഴ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് വ്യാജ വാര്‍ത്ത തയ്യാറാക്കി കര്‍മ്മ, പ്രവാസി ശബ്ദം എന്നീ ചാനലുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചുവെന്ന് എസ് വി പ്രദീപ് ഗ്രാമജ്യോതി ന്യൂസിനോട് പറഞ്ഞത്.

നിരന്തരമായി വ്യാജവാര്‍ത്തകള്‍ ചെയ്ത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി കുറെനാള്‍ ആയി കര്‍മ്മ ന്യൂസ് നടത്തിവരികയാണ്. ഇത് സംബന്ധിച്ച് നിരവധി കേസുകള്‍ പോലീസിലും കോടതിയിലും നിലവിലുണ്ട്. ഇത് ചാനല്‍ നടത്തിപ്പുകാരനായ അനീഷ്‌ രാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  അവിശ്വസനീയമായ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് മൂര്‍ച്ചയേറിയ വാക്കുകളോടെ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ ഇത് കാണാനുള്ള ജിജ്ഞാസ വര്‍ദ്ധിക്കുമെന്ന തിരിച്ചറിവാണ് ഈ വഴിക്ക് നീങ്ങുവാന്‍ വിന്‍സ് മാത്യുവിന് പ്രചോദനമായത്. കൂടുതല്‍ ആളുകള്‍ വീഡിയോ കാണുമ്പോള്‍ അതിനനുസരിച്ചുള്ള പരസ്യ വരുമാനം ഫെയ്സ് ബുക്കില്‍ നിന്നും യു ട്യുബില്‍ നിന്നും ലഭിച്ചിരുന്നു. വരുമാനം കിട്ടിക്കഴിയുമ്പോള്‍ ഈ വീഡിയോ നീക്കം ചെയ്യുകയും പരാതിയുമായി വരുന്നവരോട് മാപ്പിരക്കുകയും ചെയ്യുന്ന നടപടിയാണ് നാളുകളായി സ്വീകരിച്ചുപോന്നത്. വീഡിയോ നീക്കം ചെയ്ത് ക്ഷമ ചോദിച്ചുകഴിഞ്ഞാല്‍ ആരും പരാതിയില്‍ ഉറച്ചുനില്‍ക്കാറില്ലായിരുന്നു. എന്നാല്‍ ബിലിവേഴ്സ് ചര്‍ച്ച് വിഷയത്തില്‍ ഇവരുടെ കണക്കുകൂട്ടല്‍ തെറ്റി. ഉന്നതര്‍ ഇടപെടുകയും വീഡിയോ പിന്‍വലിക്കുകയും ചെയ്തെങ്കിലും കേസുകള്‍ ഒന്നും പിന്‍വലിക്കാന്‍ സഭ തയ്യാറായില്ല.

 

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടുണ്ട്. സമഗ്രമായ അന്വേഷണമാണ് ഈ വിഷയത്തില്‍ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഗ്രാമജ്യോതിയോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top