×

‘പി ജെ ജോസഫിന് താല്‍പര്യമെങ്കില്‍ രണ്ടില ചിഹ്നം തരട്ടെ ‘ -രണ്ട് രീതിയിലും പത്രിക സമര്‍പ്പിക്കാന്‍ ജോസ് ടോം

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയിലുമാണ് നേതാവ് പത്രിക സമര്‍പ്പിക്കുക. രണ്ടില ചിഹ്നത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെയാണ് രണ്ട് തരത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കും സ്വതന്ത്ര ചിഹ്നം ചോദിച്ച്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്കും പത്രികകള്‍ നല്‍കുമെന്ന് ജോസ് അറിയിച്ചു. അതേസമയം രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷയും ജോസി ടോം പങ്കുവെച്ചിരുന്നു. ഇതിനായുള്ള തുടര്‍നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിഹ്നത്തിന്റെ പേരില്‍ പിജെ ജോസഫുമായുള്ള പ്രശ്‌നം യുഡിഎഫ് ഇടപെട്ട് തീര്‍ക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും പ്രതികരിച്ചിരുന്നു. രണ്ടില ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഈ വിഷയത്തില്‍ ആരുമായും തര്‍ക്കത്തിനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top