×

ഐശ്വര്യ ശിവകുമാറിനേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും- കോണ്‍ഗ്രസ് നേതൃത്വം ആശങ്കയില്‍

ന്യൂദല്‍ഹി : കള്ളപ്പണക്കേസില്‍ അറസ്റ്റില്‍ കഴിയുന്ന കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാറിനേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു.

ഇവരെ ചോദ്യം ചെയ്ത ശേഷം ബാക്കി നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ തെരച്ചിലില്‍ ഡി.കെ. ശിവകുമാറിന്റെ വസതിയില്‍ നിന്നും എട്ടുകോടി രൂപ കണ്ടെടുത്ത കേസില്‍ ഡി.കെ. ശിവകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ശിവകുമാറിന്റെ മകളേയും ചോദ്യം ചെയ്യുന്നത്.

2017 ആഗസ്റ്റില്‍ കര്‍ണ്ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാര്‍ സ്വന്തം വീട്ടില്‍ നിയമ വിരുദ്ധമായി പണം സൂക്ഷിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് മുമ്ബാകെ വിശദീകരണം നല്‍കിയിരിക്കുന്നത്.

അതിനിടെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. കസ്റ്റഡി നീട്ടി നല്‍കുന്നതിനായി ദല്‍ഹി റോസ് അവന്യൂ കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യത.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top