×

പണിമുടക്ക് മാറ്റി ; 26നും 27നും ബാങ്കുകള്‍ പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടന സെപ്തംബര്‍ 26, 27 തീയതികളില്‍ ( വ്യാഴം, വെള്ളി ദിവസങ്ങളില്‍ ) നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. ഓഫീസര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പണി മുടക്ക് മാറ്റിയതെന്ന് യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ പണഇമുടക്കിന് ആഹ്വാനം നല്‍കിയത്. കൂടാതെ, ശമ്ബളപരിഷ്‌കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top