×

ഹരീഷ് സാല്‍വെ – ആദ്യമല്ലെ ഈ കേസില്‍ ഹാജരാകുന്നത് ? ഉത്തരവ് നടപ്പിലാക്കുന്നതിന് വ്യക്തമായ ഉത്തരം ഇല്ല – ജസ്റ്റീസ് അരുണ്‍ മിശ്ര-

കൊച്ചി: മരട് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതില്‍ സുപ്രീംകോടതി അന്തിമ വിധി എന്താണോ അതിന് അനുസരിച്ച്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍. അതി കഠിനമായ ശാസന എന്നാണ് മാധ്യമങ്ങള്‍ കാണിച്ചത്. നിരീക്ഷണങ്ങള്‍ എങ്ങനെയാണ് ശാസനയാകുന്നത് എന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി വന്നപ്പോള്‍ നിയമപ്രകാരം നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വിധി നടപ്പാക്കാന്‍ ചുരുങ്ങിയ സമം മാത്രമാണ് ലഭിച്ചത്. ചീഫ് സെക്രട്ടറി ഹാജരാകുന്നതിന് മുമ്ബ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ സുപ്രീംകോടതിക്ക് നല്‍കിയിരുന്നു. കൂടുതല്‍ സമയം നല്‍കണം എന്നാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. വിഷയത്തില്‍ കോടതിവഴി പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതി വിധി എന്തായാലും നടപ്പാക്കും. സര്‍ക്കാരിനും ഫ്‌ലാറ്റുടമകള്‍ക്കും പറയാനുള്ളതുകൂടി കോടതി കേള്‍ക്കണം-അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. എത്ര പേര്‍ ഒരു വര്‍ഷം പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു.

ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് അറിയാമോ?, കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു.ദുരന്തമുണ്ടായാല്‍ മരടിലെ ഫ്‌ലാറ്റുകളിലെ മുന്നൂറ് കുടുംബങ്ങളാകും ആദ്യം ഇരയാകുകയെന്നും കോടതി സൂചിപ്പിച്ചു.കേരളത്തിലെ തീരദേശത്തെ മൊത്തം ചട്ടലംഘനങ്ങളും പരിശോധിക്കേണ്ടി വരും. എല്ലാ ചട്ടലംഘനങ്ങള്‍ക്കും ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദിയെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

മരട് കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെയും കോടതി വിമര്‍ശിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലിലാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര സൂചിപ്പിച്ചു. നിയമലംഘകരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഉദ്യോ?ഗസ്ഥര്‍ യോ?ഗം കൂടുന്നു, അങ്ങോട്ടു പോകുന്നു, ഇങ്ങോട്ടുപോകുന്നു തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് നിങ്ങള്‍ വീടുപോലും പൂര്‍ണമായി വെച്ചു നല്‍കിയില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.

കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ എന്ത് ചെയ്തുവെന്നും കോടതി ചോദിച്ചു. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ എത്രസമയം വേണമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ സാവകാശം വേണമെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു. നിങ്ങള്‍ ആദ്യമായിട്ടാണ് ഹാജരാകുന്നതെന്നും, കേസില്‍ നേരത്തെ ഹാജരായ അഭിഭാഷകരോട് ചോദിച്ചാല്‍ മനസ്സിലാകുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കെട്ടിടം പൊളിക്കാന്‍ മൂന്ന് മാസം സാവകാശം വേണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയില്‍ വ്യക്തമാക്കി.

ഇത്രയും സമയം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. കേസില്‍ വെള്ളിയാഴ്ച വിധി പറയുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതി കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിവെച്ചുവെന്നും, കൂടുതല്‍ കമന്റിന് തയ്യാറല്ലെന്നും ചീഫ് സെക്രട്ടറി പിന്നീട് വ്യക്തമാക്കി. കോടതി ആവശ്യപ്പെട്ടാല്‍ വെള്ളിയാഴ്ച ഹാജരാകുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top