×

കേരള പുലയന്‍ മഹാസഭ നേതൃത്വത്തില്‍ സംഗമ സമ്മേളനം 11 ന് ഇരിങ്ങാലക്കുടയില്‍

ചാലക്കുടി: തൃശ്ശൂര്‍ തില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി അടുത്തിടെ കേരള പുലയന്‍ മഹാസഭയില്‍ ചേര്‍ന്നവരുടെ സംഗമ സമ്മേളനവും, മെമ്പര്‍ഷിപ്പു വിതരണവും ആഗസ്റ്റ് 11 ാം തീയതി ഞായറാഴ്ച ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സംഗമ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് കെ. ടി. ശങ്കരന്‍ ഉദ്ഘാടനവും ജനറല്‍ സെക്രട്ടറി പി. പി. അനില്‍കുമാര്‍ സംഗമ സന്ദേശവും സംഘടനാ സെക്രട്ടറി കെ. ടി. അയ്യപ്പന്‍കുട്ടി മെമ്പര്‍ഷിപ്പ് വിതരണവും നടത്തും.
തൃശ്ശൂര്‍ നന്ദിക്കരയില്‍ നിന്നും പത്ത് ശാഖകളും ആയിരത്തോളം പ്രവര്‍ത്തകരുമായാണ് പി. കെ. തങ്കപ്പന്‍േറയും, മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന (ഇരിങ്ങാലക്കുട) കുമാരി വേലായുധന്‍േറയും നേതൃത്വത്തില്‍ കേരള പുലയന്‍ മഹാസഭയില്‍ ചേര്‍ന്നിട്ടുള്ളത്. പുതുതായി വന്നിട്ടുള്ള ഈ പ്രവര്‍ത്തകരുടെ സംഗമ സമ്മേളനമാണ് മഹാസഭ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 11 ന് രാവിലെ 10 മണി മുതല്‍ ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസ് ആഡിറ്റോറിത്തില്‍ വച്ച്‌നടക്കുന്നത്. കേരള പുലയന്‍ മഹാസഭ സംസ്ഥാന വ്യാപകമായി കെ. പി. എം. എസ് സംഘടനകള്‍ ഒന്നിക്കുക എന്ന ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത്. പുലയ സമുദായം അനേകം സംഘടനകളിലായി വിഘടിച്ചു നില്ക്കുന്നത് ഭാവിയില്‍ സമുദായത്തിന് വലിയ തിരിച്ചടിയുണ്ടാക്കും. കേരള പുലയന്‍ മഹാസഭയ്ക്ക് മാത്രമാണ് രജിസ്‌ട്രേഷനുള്ളത്. മൂന്ന് സംഘടനകള്‍ ഒരേ രജിസ്‌ട്രേഷനും കൊടിയുമാണ് ഉപയോഗിക്കുന്നത്. ഇത് ശരിയല്ലാ. പല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളായി പ്രവര്‍ത്തിക്കുന്നവയുമാണ്. ഇത് സമുദായത്തെ വീണ്ടും ദുര്‍ബ്ബലപ്പെടുത്തീകയാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി
പട്ടിക ജാതി വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രാധാനൃമുള്ള ഒരു കാലഘട്ടമാണിത്. പട്ടിക ജാതി വിഭാഗത്തിന് പ്രാണ വായുവിന് തുലൃമായ ഭരണഘടനാപരമായ സംവരണം ഇന്ന് അട്ടിമറിക്കപ്പെടുകയാണ്. ഭരണ ഘടനയില്‍ തൊട്ട് സത്യം ചെയ്ത് ഉന്നതമായ ചുമതലയിലെത്തുന്നവര്‍ ഭരണഘടനയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന കാലഘട്ടമാണിത്. ഇക്കാര്യത്തില്‍ ചില ജനപ്രതിനിധികളും ജുഡീഷൃറിയിലെ ഉന്നത സ്ഥാനത്തിരിക്കുന്നവരും വ്യത്യസ്തരല്ലെന്ന് കാലഘട്ടം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഡോ. ബി. ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തില്‍ തയ്യാറിക്കിയിട്ടുള്ള ഇന്തൃന്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ള സംവരണമടക്കമുള്ള അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പട്ടിക ജാതി വിഭാഗങ്ങള്‍ ഒന്നിക്കണം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തിനധീതമായി പ്രവര്‍ത്തിക്കുന്ന കേരള പുലയന്‍ മഹാസഭയുടെ പ്രവര്‍ത്തനങ്ങളിലാകൃഷ്ടരായി മറ്റ് സംഘടനകളില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് സഭയിലേക്ക് കടന്നു വരുന്നത്.
മഹാത്മ അയ്യങ്കാളിയുടെ 157 ാമത് ജയന്തി ദിനമായ ആഗസ്റ്റ് 28 കേരള പുലയന്‍ മഹാസഭ ഈ വര്‍ഷം ഒരാഴ്ച നീണ്ടു നില്ക്കുന്ന വാരാചണമായി സംസ്ഥാന വൃാപകമായി ആഘോഷിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്ക് യൂണിയന്‍ കമ്മറ്റികളിലും വിവിധ തരത്തിലുള്ള ആഘോഷ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴില്‍ വച്ച് ആഗസ്റ്റ് 22 നും സംസ്ഥാന തല സമാപനം ആഗസ്റ്റ് 28 ന് തൃശ്ശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയിലും വച്ച് നടക്കും.
പത്ര സമ്മേളനത്തില്‍ സംസഥാന ജനറല്‍ സെക്രട്ടറി പി. പി. അനില്‍കുമാര്‍, സംസ്ഥാന സംഘടനാ ജന. സെക്രട്ടറി കെ. ടി. അയ്യപ്പന്‍കുട്ടി, സംസ്ഥാന സെക്രട്ടറി സി. എ. സുബ്രഹ്മണ്യന്‍, സംസ്ഥാനകമ്മറ്റി അംഗം സുബ്രന്‍ ആലുവ, പി കെ തങ്കപ്പന്‍, കുമാരി വേലായുധന്‍, പി ആര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top