×

തോപ്രാംകുടി സ്വദേശി ഷാജി ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു;

ഇടുക്കി: തോപ്രാംകുടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടത്. സംഭവം നടന്നത് ഇന്നലെ രാത്രിയിലായിരിക്കും എന്നാണ് നാട്ടുകാരുടെ നിഗമനം. ഇന്നലെ പകല്‍ മിനിയെ കണ്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.

കൂലിപ്പണിക്കാരിയായ മിനിയെ രാവിലെ പണിക്ക് പോകാന്‍ വിളിച്ചിട്ടും കാണാതെ വന്നതോടുകൂടി നാട്ടുകാര്‍ മുരിക്കാശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് മിനിയെ കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്ന തറയില്‍ കഴുത്തിന് വെട്ടേറ്റും, ഷാജിയെ കഴുത്തില്‍ കേബിള്‍ കുരുങ്ങിയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഷാജി തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുന്നു.

തുങ്ങിയതിനിടയില്‍ കേബിള്‍ പൊട്ടിയാകാം തറയില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. ഷാജി സ്ഥിരം മദ്യപിക്കുകയും വീട്ടില്‍ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top