×

ടിക് ടോക് വീഡിയോകൾയുവതി യുവാക്കളെ അരാജകത്വത്തിലേക്ക് നയിക്കുന്നു:അജി ബി. റാന്നി

 

കോട്ടയം :ടിക്‌ടോക് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ ദിവസത്തിൽ ഒരു തവണയെങ്കിലും ഒന്ന് കേറി നോക്കാത്തവരായി ആരും തന്നെ കാണില്ല.. പ്രത്യേകിച്ച് യുവാക്കൾ, സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നവർ. കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ടിക്‌ടോക്. എന്നാൽ ലൈക്കും കമന്റും ലഭിക്കാനായി ഏത് ആഭാസവും കാട്ടുന്ന ഒരു യുവത്വം ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. ഇത് യുവതി യുവാക്കളെ അരാജകത്വത്തിലേക്ക് നയിക്കപ്പെടും എന്നതിന് സംശയമില്ല. ടിക്‌ടോക്കിലെ അത്തരം സംഭവങ്ങളെ നിഷിദ്ധമായി വിമർശിക്കുകയാണ് ദേശീയ ജനജാഗ്രത പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അജി ബി. റാന്നി യുടെ ഫേസ്ബുക്ക് പോസ്റ്റ്.

ടിക്‌ടോക് താരമായിരുന്ന ആരുണിയുടെ മരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് അജി ബി. റാന്നി തന്റെ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. യുവത്വം എത്രമാത്രം തെറ്റായ രീതിയിലാണ് ടിക്‌ടോകിനെ ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ ഉടനീളം തുറന്നുകാട്ടുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ ടിക്‌ടോകിൽ ലൈകിനു വേണ്ടി ലൈംഗീക ചുവയോടുകൂടിയ ഓരോ പരിപാടികൾ അവതരിപ്പിക്കുന്നു. സമൂഹത്തിലേക്ക് ടിക്‌ടോക് എന്ന മാധ്യമത്തെ തെറ്റായ രീതിയിലേക്ക് ചിത്രീകരിക്കപ്പെടുന്നതിനു കാരണമാകുന്നതാണ് ഇത്തരക്കാരുടെ ഇടപെടൽ.

വൈറൽ ആകുക എന്ന ലക്ഷ്യത്തോടെ അപകടകരമാം വിധം ട്രെയിനിൽ തൂങ്ങികിടന്നും ബസ്സിന്‌ മുന്നിലേക്ക്‌ ചാടിയുമെല്ലാം അഭ്യാസപ്രകടനം നടത്തുന്നവരുമുണ്ട് ടിക്‌ടോകിൽ. അത്തരക്കാരെയെല്ലാം വിമർശിച്ചുകൊണ്ടാണ് അജി ബി. റാന്നി തന്റെ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നത്. ടിക്ടോക് എന്ന മാധ്യമത്തിന്റെ നല്ല മുഖം മറക്കുന്ന തലത്തിലേക്ക് അനാവശ്യ പ്രവർത്തികളെ കൊണ്ടെത്തിക്കരുതേ എന്ന ഓർമപ്പെടുത്താലും പോസ്റ്റിന്റെ ഭാഗമായി അജി ബി. റാന്നി മുന്നോട്ടുവെക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം… ലിങ്ക് ചുവടെ

 

https://m.facebook.com/story.php?story_fbid=1353232271496505&id=1346716708814728

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top