×

മനോരമയിലെ ജോസുകുട്ടി പനയ്ക്കലിനെ തേടി വീണ്ടും പുരസ്‌കാരം. ആഹ്ലാദത്തോടെ ജോസുകുട്ടിയുടെ സ്വന്തം കൂട്ടുകാര്‍

ജോസ്കുട്ടി പനയ്ക്കലിന് ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം.

മുംബൈ: ദേശീയതലത്തിൽ‍ പത്രപ്രവർത്തന മികവ് പ്രകടിപ്പിക്കുന്നവർക്കുള്ള മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കലിന്. ബിഗ്പിക്ചർ ‍ വിഭാഗത്തിലാണ് ജോസ്കുട്ടിക്ക് പുരസ്കാരം. മഗ്സസെ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പ്രകാശ് ആമ്തെയും ബംഗ്ലാദേശി ഫോട്ടോ ജേർണലിസ്റ്റ് ഷാഹിദുൽ ആലവും ചേർന്ന് മുംബൈയിൽ സമ്മാനിച്ചു തൊടുപുഴ സ്വദേശിയാണ് ജോസ്കുട്ടി.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി

നാല് രാജ്യാന്തര പുരസ്കാരം ‍ ഉൾപ്പടെ നാൽപതിലേറെ ഫൊട്ടോഗ്രഫി പുരസ്കാരങ്ങൾ ‍ ജോസ്കുട്ടി മുൻപ് നേടിയിട്ടുണ്ട്. വാർത്താചിത്രങ്ങളുടെ ഇലക്ട്രോണിക് രീതിയിലുള്ള ശേഖരത്തിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ജോസ്കുട്ടി സ്ഥാനം പിടിച്ചിരുന്നു. മലയാള മനോരമ കൊച്ചി പതിപ്പിലെ ചീഫ് ഫോട്ടോഗ്രാഫറാണ്.

 

2016 ഒക്ടോബർ‍ 26ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘വിരട്ടി വിട്ടേക്കാം’ എന്ന് അടിക്കുറിപ്പിട്ട ചിത്രമാണ് സമ്മാനാർഹമായത്. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ഗവൺമെന്റ് എൽപി സ്കൂളിൽ ‍ വിരഗുളിക കഴിക്കുന്ന കുട്ടിയും പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരുമാണ് ചിത്രത്തിലുള്ളത്.അങ്കമാലി ഫെഡറൽ‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് പ്രഫസർ‍ ഡോ. സിന്ധു ജോർജാണ് ഭാര്യ.

 

ഇനിക, എഡ്രിക് എന്നിവർ‍ മക്കളാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top