×

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധം: എ.​കെ ശ​ശീ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. കാ​റി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് സീ​റ്റ് ബെ​ല്‍​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട​തി​വി​ധി ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്യേ​ശി​ക്കു​ന്ന​ത്. ഹെ​ല്‍​മ​റ്റ്, സീ​റ്റ് ബെ​ല്‍​റ്റ് വി​ഷ​യ​ത്തി​ല്‍ ആ​ദ്യ​പ​ടി​യാ​യി ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ബൈ​ക്കി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍​ക്ക് ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍ ജ്യോ​തി​ലാ​ല്‍ ക​ത്തു ന​ല്‍​കി​യി​രു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top