×

ഹോളി ഫെയ്ത്ത് , കായലോരം, ജെയ്ന്‍ , ആല്‍ഫ , ഹോളിഡേ ഫ്‌ളാറ്റുകള്‍ പൊളിച്ചേ പറ്റൂ- ജസ്റ്റീസ് അരുണ്‍ ഷൂറി അവധിക്കാല ബഞ്ചിന്റെ സ്റ്റേ ഉത്തരവ് തള്ളി

ന്യൂഡല്‍ഹി: കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിച്ച്‌ നീക്കണം എന്ന ഉത്തരവിന് എതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫ്‌ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്.

ഫഌറ്റ് പൊളിച്ചു മാറ്റാനുള്ള ഉത്തരവിന് അവധിക്കാല ബെഞ്ചില്‍നിന്നു സ്റ്റേ വാങ്ങിയതിനെ ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. ഹര്‍ജിക്കാര്‍ കോടതിയെ കളിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോടതി കുറ്റപ്പെടുത്തി.

ഫ്‌ലാറ്റ് ഉടമകള്‍ തന്റെ ഉത്തരവ് മറികടക്കാന്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്ബാദിച്ചു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

മരട് നഗരസഭയിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രിംകോടതി ഉത്തരവ്. ഒരുമാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ അവധിക്കാല ബെഞ്ച് സ്റ്റേ അനുവദിക്കുകയായിരുന്നു.

ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റ്, കായലോരം, ജെയ്ന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ലാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്. അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിട്ടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top