×

പുറപ്പുഴ ബാങ്ക് തിരഞ്ഞെടുപ്പ് – ഇപ്പോഴുള്ള 11 ല്‍ 9 പേരും മാറും – മുന്നണികള്‍ രംഗത്ത് ഇറക്കുന്നത് ഇങ്ങനെ – 6 ക്രൈസ്തവരും 5 ഹൈന്ദവരും

 

പുറപ്പുഴ : പുറപ്പുഴ ബാങ്കിലേക്ക് ജൂലൈ മാസം 28 ന് തിരഞ്ഞെടുപ്പ് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട തീയതി ഈ മാസം 10നാണ്. 11 മുതല്‍ 1 മണി വരെയാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട സമയം. 11 ന് സൂക്ഷ്മ പരിശോധനയും 12 ന് പിന്‍വലിക്കാനുള്ള സമയം 5 മണിവരെയുമാണ്.

ഇപ്പോഴത്തെ ഭരണസമിതിയില്‍ മൂന്ന് പേര്‍ മാത്രമേ  മാത്രമേ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അതിനിടെ ഇപ്പോഴുള്ള 11 പേരില്‍ 9 പേരെയും മാറ്റി പുതുമുഖങ്ങളെ രംഗത്ത് ഇറക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. സിറ്റിംഗ് ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍മാര്‍ രണ്ട് പേര്‍ മാത്രമേ ഇത്തവണ മല്‍സര രംഗത്ത് കാണുകയുള്ളൂവെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാനുളള തീവ്രശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം നല്‍കുന്നതെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. സമുദായ സന്തുലിതാവസ്ഥ നിലനിര്‍ത്തിയാണ് സീറ്റ് വിഭജനം നടത്തുന്നത്.

എല്‍ഡിഎഫില്‍ സിപിഎം, ജനാധിപത്യ കേരള കോണ്‍ഗ്രസ്, സിപിഐ, എന്നീ ഘടക കക്ഷികള്‍ക്കാണ് സീറ്റുകള്‍ മാറ്റി വച്ചിരിക്കുന്നത്. ഇതില്‍ 4 പേര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനും 4 പേര്‍ സിപിഎമ്മിനും ഒരു സീറ്റ് ജനതാദള്‍  നും ഒരു സീറ്റ് സിപിഐയ്ക്കും നല്‍കിയേക്കും.
ഇതിലും ആറ് ക്രൈസ്തവും അഞ്ച് ഹിന്ദു സ്ഥാനാര്‍ത്ഥികളും ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം ലഭിക്കുന്നത.് എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയ പരാതി പ്രകാരം 750 പേര്‍ വോട്ടര്‍ പട്ടികയില്‍ വ്യാജമായിട്ടുള്ളതാണെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ഹിയറിംഗില്‍ 279 പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തു.

സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ളവരുടെ പേര് വിവരങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്. ഉയര്‍ന്ന് വരുന്ന ചില സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിവിധ തലങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്ന് വരുന്നതാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ തടസമായിരിക്കുന്നത്.

ബിജെപി ബാങ്ക് തിരഞ്ഞെടുപ്പില്‍ ഫുള്‍ പാനല്‍ മല്‍സരിക്കണോ അതോ അഞ്ചോ ആറോ പേരേ നിര്‍ത്തണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ആകെ അയ്യായിരത്തോളം വോട്ടര്‍മാരുണ്ടെങ്കിലും ഇപ്പോള്‍ നാട്ടിലുള്ളതും ആക്ടീവായ മെമ്പര്‍മാരായി 4,000 പേര്‍ മാത്രമേ കാണുകയുള്ളൂ. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്തത് 2679 വോട്ട് മാത്രമാണ്. ഇത്തവണയും പോള്‍ ചെയ്യുന്നത് 3,000 ത്തില്‍താഴെ മാത്രമായിരിക്കുമെന്നാണ് കണക്ക് കൂട്ടലുകള്‍

 

 

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top