×

രാജ്കുമാറിന്റെ മരണം സിബിഐ തന്നെ അന്വേഷിക്കണം- ബിഡിജെഎസ്

രാജ്കുമാറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വ ജയേഷ് ആവശ്യപ്പെട്ടു.
രാജ്കുമാര്‍ കൊലപാതക കേസില്‍ ഇടുക്കി പോലീസ് മേധാവിയെ സ്ഥലം മാറ്റിയത് കൊണ്ട് പരിഹാരം ആകുമോ? രാജ് കുമാറിന്റെ മരണം CBl അന്വോഷിക്കണമെന്ന് ബിഡിജെഎസ് ഇടുക്കി ജില്ലാ പ്രസിഡന്റ് V ജയേഷ് ആവശ്യപ്പെട്ടു ? ആര്‍ക്കെങ്കിലും എതിരെ തല്ക്കാല നടപടിയെടുത്തതു കൊണ്ട് ഇതിന് പരിഹാരമാകുമൊ ഒരിക്കലും ഇല്ല
ചിട്ടി തട്ടിപ്പ് നടത്തിയത് രാജ്കുമാര്‍ ഒറ്റക്കോ അതോ ആര്‍ക്കെങ്കിലും വേണ്ടി ബലിയാടാവകുയോയാണ് ചെയ്തത്.

ഈ തട്ടിപ്പില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ രാഷ്ട്രിയക്കാരോ ഉള്‍പ്പെട്ടിട്ടുണ്ടോ എത്ര തുക ആണ് മുക്കിയത്, ഏതെങ്കിലും സഹകരണ സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്നും ജയേഷ് പറഞ്ഞു.

ആരാണ് ഈ കൊലപാതകത്തിന് പിന്നില്‍ ആരുടെ നിര്‍ദേശം ആണ് പോലീസിന് കൊലക്കു കിട്ടിയത് ഇടതുപക്ഷത്തിലെയോ വലത് പക്ഷത്തിലെയോ ഉന്നതര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ?

മന്ത്രിയുടെയും സ്ഥലം എംഎല്‍എ, പോലീസ് മേധാവിയുടെ പങ്ക് ഇതൊക്കെ പുറത്ത് വരണം എങ്കില്‍ സമഗ്രമായ (സത്യസന്ധവും നീതിയുക്തവുമായ)അന്വേഷണം നടത്തിയാലേ തെളിയു അതിനു കേരളത്തിലെ പോലീസിന് പറ്റുമെന്നു തോന്നുന്നില്ല കാരണം അന്വേഷണ ശെരിയായ ദിശയില്‍ ആണെന്ന് മനസിലായല്‍ വഴിതിരിച്ചു വിടുവാനും അട്ടിമറിക്കുവാനും സാധ്യത ഉണ്ടെന്നും ജയേഷ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top