×

ശരീരത്തിനാവശ്യമായ എല്ലാ വ്യായാമങ്ങളും യോഗ പ്രദാനം ചെയ്യുന്നു- സംസ്ഥാനത്തുടനീളം യോഗ വ്യാപിപ്പിക്കുമെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: യോഗയെ കുറിച്ച്‌ ചിലര്‍ തെറ്റിധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ മതപരമായ ഒരു ചടങ്ങല്ല. ജാതിമത ഭേദമില്ലാതെ ആര്‍ക്കും യോഗ പരിശീലിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം യോഗ വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതശൈലി രോഗങ്ങളുടെ ദോഷങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ശരീരത്തിനാവശ്യമായ എല്ലാ വ്യായാമങ്ങളും യോഗ പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തില്‍ യോഗാദിനാചരണം നടന്നു. സമാധാനവും ആരോഗ്യവു നിറഞ്ഞ നാട് കെട്ടിപ്പടുക്കാന്‍ യോഗ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ യോഗാദിനാചരണം നടന്നു. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തും യോഗാ ദിനാചരണം നടന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top