×

ചങ്ങമ്പുഴയുടെ എല്ലാ ലക്ഷണവുമുണ്ട്- പക്ഷേ കവിതയില്ല – വെച്ചൂര്‍ പോരാ, രാജസ്ഥാന്‍ പശുക്കളെ വേണം – പി ജെ ജോസഫ് *** നൂറ് ഗീര്‍ മൂരികള്‍ വന്നു, ഇനിയും വരും മന്ത്രി കെ രാജു

ക്ഷീര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ജോസഫ് വാദിച്ച് മുഴുവന്‍ നാടന്‍ പശുക്കള്‍ക്കാണ് . സംസ്ഥാന നാടനല്ല ദേശീയ നാടന്‍ വേണമെന്നും ജോസഫ് നിയമസഭയില്‍ ആവശ്യപ്പെട്ടു. ഗിര്‍, താര്‍പാക്കര്‍, സഹിവാള്‍, സിന്ധി എന്നീ നാലിനങ്ങളാണ് ജോസഫിന്റെ അനുഭവത്തില്‍ മികച്ചതെന്നും അദ്ദേഹം പറയുന്നു.

വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍ എന്നിവയെ വളര്‍ത്തിയതുകൊണ്ട് ഇപ്പോള്‍ കാര്യമില്ല. ചങ്ങമ്പുഴയുടെ ലക്ഷണമെല്ലാമുണ്ട്, കവിതയില്ലായെന്ന് പറയുന്നതുപോലെയാണ് ഇപ്പോഴത്തെ വെച്ചൂര്‍ പശുവിന്റെ കാര്യം. പണ്ടത്തെപ്പോലെ പാലില്ല. ദേശീയ നാടന്‍ ഇനങ്ങളെ കേരളത്തില്‍ എത്തിക്കണം. താന്‍ പഠിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പശുവിന്‍ പാല്‍ വിതരണം ചെയ്യുന്നുണ്ട്.
പി ജെ ജോസഫിന്റെ ആവശ്യത്തിനായി മറുപടിയായി നൂറ് ഗിര്‍ ഇനത്തില്‍പെട്ട മൂരികളെ പെരുമാട്ടിയില്‍ കൊണ്ടുവന്നെന്നും ഇനിയും നൂറെണ്ണത്തിനെക്കൂടി എത്തിക്കുമെന്നും മന്ത്രി കെ രാജു പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top