×

ശബരിമല : നിയമസഭയിലും സ്വകാര്യബില്‍ കോണ്‍ഗ്രസ് അംഗം വിന്‍സെന്റ രംഗത്തെത്തി ; രാജഗോപാല്‍ എവിടെയെന്ന് ട്രോളുകള്‍ ? –

; O രാജഗോപാല്‍ എവിടെയെന്ന് ട്രോളുകള്‍ ? –

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയിലും സ്വകാര്യ ബില്‍. സ്വകാര്യ ബില്ലിന് അനുമതി തേടി കോണ്‍ഗ്രസ് അംഗം എം വിന്‍സെന്റാണ് രംഗത്തെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് വിന്‍സെന്റ് സ്പീക്കര്‍ക്ക് കത്തുനല്‍കി.

ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കലും, അവരുടെ ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍, സമ്ബ്രദായങ്ങള്‍ എന്നിവ സംരക്ഷിക്കലും ലക്ഷ്യമിട്ടാണ് ബില്‍. ബില്‍ ഭരണഘടനാവിരുദ്ധമാണോ എന്ന് പരിസോധിക്കേണ്ടത് നിയമസഭയല്ല, മറിച്ച്‌ കോടതിയാണെന്നും എം വിന്‍സെന്റ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമല ആചാരസംരക്ഷണ വിഷയം ഉന്നയിച്ച്‌ യുഡിഎഫിലെ എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. 17-ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്‍ ആയിരുന്നു ഇത്.

ലോക്‌സഭയില്‍ പ്രേമചന്ദ്രന് ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് എം വിന്‍സെന്റ് നിയമസഭയില്‍ ബില്ലവതരണത്തിന് അനുമതി തേടിയിട്ടുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top