×

സഭയും യുഡിഎഫും സുല്ലിട്ടു – പാര്‍ട്ടി ബൈലോയുമായി ജോസഫ് ദില്ലിയിലേക്ക് – സംസ്ഥാന കമ്മിറ്റി മിനുറ്റ്‌സുമായി ജോസ് കെ മാണി-

ചെയര്‍മാന്‍ ആര്- തീരുമാനം ഇലക്ഷന്‍ കമ്മീഷണറെടുക്കും

കോട്ടയം : പാര്‍ട്ടി ബൈലോയുമായി ദില്ലിയിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുതിയ കത്ത് തയ്യാറാക്കി പി ജെ ജോസഫ് . ഇത് പ്രത്യേക ദൂതന്‍ മുഖാന്തിരം കമ്മീഷണര്‍ക്ക് നല്‍കും. ജോസഫ് ഹാജരാകേണ്ടതായി വന്നാല്‍ താന്‍ തന്നെ ദില്ലിയില്‍ കത്ത് എത്തിക്കാമെന്ന് ജോസഫ് അറിയിച്ചു. 2019 ജൂണ്‍ 16 ന് നടന്ന സംസ്ഥാന കമ്മിറ്റി വിമത വിഭാഗം ചേര്‍ന്നതാണ്. ഇത് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് നിയമസാധുതയില്ലെന്നാണ് ജോയി എബ്രാഹവും പി ജെ ജോസഫും അറിയിച്ചിരിക്കുന്നത്.

ഇത് ഫാന്‍സിന്റെ മീറ്റിംഗാണ് നടന്നത്. സി എഫ് തോമസിനെപ്പോലെ സീനിയറായ ഒരു നേതാവിനെ ഒഴിവാക്കി വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ ആയത് നീതിയല്ലായെന്നാണ് ജോസഫ് പറയുന്നത്. സംസ്ഥാന കമ്മിറ്റി ബദല്‍നീക്കം തന്നെയാണ്. ഇതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുമെന്നും അതിന് ശേഷം വേണ്ട നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജോസഫ് പറഞ്ഞു.
എന്നാല്‍ തന്റെ ഡെല്‍ഹി ബന്ധം ഉപയോഗിച്ചാണ് ജോസ് കെ മാണി നീക്കം നടത്തുന്നത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് വൈസ് ചെയര്‍മാനായാ താന്‍ ചെയര്‍മാനായത്. ഈ തീരുമാനത്തിന് എത്രയും വേഗത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും ജോസ് കെ മാണി പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി വിശദമായ കത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന് തിങ്കളാഴ്ച രാവിലെ ഇമെയില്‍ ചെയ്തതും ഫാക്‌സ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. മിനുറ്റ്‌സിന്റെ ഹാര്‍ഡ് കോപ്പി അടുത്ത ദിവസം തന്നെ ജോസ് കെ മാണിയും ചാഴികാടനും കമ്മീഷണറെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും പറഞ്ഞു.

 

ബൈലോയോ- സംസ്ഥാന കമ്മിറ്റി മിനുറ്റ്‌സോ ഇതില്‍ ഏതാണ് ഇലക്ഷന്‍ കമ്മീഷണര്‍ പരിശോധിക്കുന്നതെന്നും അവസാന പ്രഖ്യാപനം ആര്‍ക്ക് ആനുകൂലമാകുമെന്നുമാണ് രാഷ്ട്രീയകേരളം കാത്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top