×

ജോസഫിന്റെ കോലം കത്തിക്കല്‍ വന്‍ വിവാദത്തിലേക്ക് – രോഷാകുലനായി പി ജെ ജോസഫ്

പാര്‍ട്ടി കൊടികളുമായി ജോസഫിന്റെ കോലം സ്വന്തം അണികള്‍ കത്തിച്ചത് വന്‍ വിവാദത്തിലേക്ക്. കേരള കോണ്‍ഗ്രസില്‍ ഭൂകമ്പം … കയ്യടിക്കാന്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് വിഭാഗം

 

തൊടുപുഴ : വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നേരിട്ട് കളത്തിലിറങ്ങിയതോടെ രണ്ട് കല്‍പ്പിച്ച് തന്റെ യുദ്ധമുറകളുമായി ജോസഫ് നേരിട്ടെത്തി.

പാര്‍ട്ടിയോട് ആലോചിക്കാതെയാണ് പി ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതെന്ന് ജോസ് കെ മാണി പറഞ്ഞു.

ഇതിന് മറുപടി പറയാന്‍ മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള രണ്ടാം നിര നേതാക്കളെ രംഗത്തിറക്കാതെ തേര് തെളിച്ച് നേരിട്ട് യുദ്ധഭൂമിയിലേക്ക് പി ജെ നേരിട്ടിറങ്ങി. മിന്നലാക്രമണം നടത്തിയാണ് ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ സീനിയോറിട്ടിയില്‍ മാറ്റമുണ്ടായിട്ടില്ല. ഭരണഘടന അറിയുന്നവരും അല്ലാത്തവരുമായ ചിലര്‍ ഇതിനെ വക്രീകരിക്കാന്‍ ശ്രമിക്കുകയാണ്.

ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരം. ആ അധികാരം ഞാന്‍ പ്രയോഗിച്ചത് ജനാധിപത്യവിരുദ്ധമല്ലെന്നും ജോസഫ് പറഞ്ഞു. ജോസഫ് ഗ്രൂപ്പിന്റെ സാന്നിധ്യമുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലും കോലം കത്തിക്കല്‍ തുടരാനാണ് സാധ്യത.

കോട്ടയം എം പി ചാഴികാടന്‍ റോഷിയുടെ വലതു വശത്തും റോഷി അഗസ്റ്റിന്‍ ഇടതു ഭാഗത്തുനിന്നുമാണ് യുദ്ധമുറകള്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ സേനാ നായകര്‍ യുദ്ധഭൂമിയിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇന് ഏഴ് ദിവസത്തിനകം ഉന്നതതലയോഗം വിളിച്ച് പാര്‍ലെന്ററി നേതാവിനെ നിയമിച്ച കത്ത് സ്പീക്കര്‍ നല്‍കേണ്ടതുണ്ട്. ഇതിനായുള്ള തന്ത്രങ്ങളിലാണ് ഇരു വിഭാഗവും. കത്ത് നല്‍കാത്ത പക്ഷം ഒരു പ്രാവശ്യം മാണിയുടെ സീറ്റിലിരുത്തിയ സ്പീക്കര്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ഉപദേശം കൂടി തേടിയേക്കും.

തൊടുപുഴയില്‍ നിന്ന് 13 പേര്‍ കോലം കത്തിക്കാന്‍ കോട്ടയത്തിന് പോയതായി വിമതവിഭാഗം പറയുന്നു.

സീറ്റ് നിഷേധിച്ചതിനേക്കാള്‍ പ്രയാസകരമാണ് പി ജെ ജോസഫിനെ പ്പോലെ സര്‍വ്വാദരണീയനായ ജനനേതാവിന്റെ കോലം സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടികൊടിയുമായി വന്ന് കത്തിച്ചതെന്ന് ജോസഫ് വിഭാഗത്തിലെ മുന്‍ എംഎല്‍എ ബ്രഹ്മ ന്യൂസിനോട് പറഞ്ഞു.

 

പാര്‍ട്ടി കൊടികളുമായി ജോസഫിന്റെ കോലം സ്വന്തം അണികള്‍ കത്തിച്ചത് വന്‍ വിവാദത്തിലേക്ക്. കേരള കോണ്‍ഗ്രസില്‍ ഭൂകമ്പം … കയ്യടിക്കാന്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് വിഭാഗം. തങ്ങളുടെ കൂടെ ജോസഫിനും കൂട്ടര്‍ക്കും എല്‍ഡിഎഫിലേക്ക് തിരികെ വരേണ്ടതായിരുന്നുവെന്ന് ഡികെസി പ്രവര്‍ത്തകര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top