×

തൊടുപുഴ കെഎസ്ആര്‍ടിയില്‍ കെടുകാര്യസ്ഥതയും സര്‍വ്വീസ് മുടക്കലും – തൊടുപുഴ ഡിടിഒ പറയുന്നത് ഇങ്ങനെ

തൊടുപുഴ കെഎസ്ആര്‍ടിസിയില്‍  ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ യൂണിറ്റ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍  ചോര്‍ത്തുന്നുവെന്നും നിരവധി സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നുവെന്നും പരാതി ശക്തമാകുന്നു.

കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്ത കോടതി റിമാന്‍ഡ് ചെയ്ത ഒരു ഡ്രൈവറെ സംരക്ഷിക്കാന്‍ നീക്കം നടത്തിയതായും പറയുന്നു.  ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മെയ്13 ന് വിജിലന്‍സ് സ്‌ക്വാഡ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ക്ക് അയച്ചത് മോഷ്ടിച്ച് പകര്‍പ്പെടുത്ത്മെയ് 12ലെ തീയതി വച്ച് ഈ ഡ്രൈവറെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ്  ചെയ്യുകയാണ് ഉണ്ടായതെന്നും ആരോപണമുണ്ട്.

ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള നല്‍കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ വളരെ രഹസ്യ സ്വഭാവമുള്ളതാണ്. കോര്‍പ്പറേഷന്റെ ചട്ടങ്ങള്‍ അനുസരിച്ച് ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണ്.
ഈ ഡിപ്പോയിലെ ജീവനക്കാരുടേയും സര്‍വ്വീസ് സംബന്ധിച്ചുമുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉന്നതരില്‍ എത്തിക്കാതിരിക്കാന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തുന്നതായി പരക്കെ ആക്ഷേപമുണ്ട്.

സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്നതിന്റെ ഭാഗമായി നിരവധി ഗ്രാമീണ സര്‍വ്വീസുകള്‍  വെട്ടിക്കുറയ്ക്കുന്നതായും പറയപ്പെടുന്നു. 25 വര്‍ഷം പഴക്കമുള്ള ആനക്കയം റൂട്ടിലേക്കുള്ള ഓര്‍ഡിനറി ബസ് സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്നതിനായി ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ കെഎസ്ആര്‍ടിസി എം ഡിക്ക് പരാതി നല്‍കിയിട്ടുണ്ട്.

തൊടുപുഴ ഡിപ്പോയ്‌ക്കെതിരെ നിരവധി പരാതികളും വാര്‍ത്തകളുമാണ് ഇപ്പോള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച ഡിപ്പോകളിലൊന്നാണ് തൊടുപുഴ ഡിപ്പോ.

തൊടുപുഴ ഡിടിഒ പറയുന്നത് ഇങ്ങനെ
വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണം വസ്തുതാപരമായി ശരിയല്ലെന്ന് തൊടുപുഴ ഡിടിഒ അറിയിച്ചു.

ഏതെങ്കിലും ഒരു ജീവനക്കാരനെ സസ്‌പെന്‍്ഡ് ചെയ്യാന്‍  റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐ ആറിന്റെയും പകര്‍പ്പും മറ്റ് രേഖകളും ആവശ്യമാണ്. ആയതിന് വന്ന താമസം മാത്രമാണ് ഈ സംഭവത്തിലുണ്ടായതെന്നും ഡിടിഒ പറഞ്ഞു.

ചില സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് ചില സര്‍വ്വീസുകള്‍ ഓടിക്കാന്‍ സാധിക്കാത്താത്. സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തിരമായി ജാഗ്രത നടപടികള്‍ സ്വീകരിക്കുമെന്നും ഡിടിഒ ഉറപ്പ് നല്‍കി.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top