×

കുരിശിനുപകരം ചിഹ്നം, പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ – ഫാ. വര്‍ഗീസ്

കൊച്ചി: കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണിനെതിരെ കെസിബിസി. പുരസ്കാരം നേടിയ കാര്‍ട്ടൂണ്‍ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെ അവഹേള‌ിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നാണ് ആരോപണം.

ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ച വികല ചിത്രത്തിനാണ് ഇടതു സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍  ഇലക്ഷനില്‍ ഒപ്പം നിന്നില്ല എന്ന വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലെ പ്രചോദനമെന്ന് സംശയിക്കുന്നെന്നും കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

പുരസ്‌കാരം പിന്‍വലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും മാപ്പുപറയാന്‍ അക്കാദമി ഭാരവാഹികള്‍ തയ്യാറാകണം. – ഫാ. വര്‍ഗീസ് ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top