×

കേരളം തനിക്ക് വാരണാസി പോലെ ്- ഭൂമിയിലെ വൈകുണ്ഠത്തില്‍ പ്രാര്‍ത്ഥിച്ചതോടെ പുതിയ ഊര്‍്ജം ലഭിച്ചു- നരേന്ദ്രമോദി

ഗുരുവായൂര്‍: ഗുരുവായൂരില്‍ പ്രാര്‍ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണെന്നും മോദി അഭിപ്രായപ്പെട്ടു. ക്ഷേത്ര ദര്‍ശനത്തിനു പിന്നാലെ ട്വിറ്ററില്‍ മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂരിലെത്തിയത്. രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി.ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ മോദിയെ ഗവര്‍ണര്‍ പി സദാശിവം, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിഐജി എസ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Embedded video

Narendra Modi

@narendramodi

ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു

4,499 people are talking about this

രാവിലെ 10.18 ഓടെ പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, വി മുരളീധരന്‍, ഗവര്‍ണര്‍ പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ക്ഷേത്രകവാടത്തില്‍ വെച്ച്‌ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.

ദര്‍ശനത്തിനുശേഷം താമരമൊട്ടുകൊണ്ടുള്ള തുലാഭാരം. മുഴുക്കാപ്പ് കളഭം, അഹസ്, നെയ്‌വിളക്ക്, അപ്പം, അട, അവില്‍ തൃമധുരം, കദളിപ്പഴ സമര്‍പ്പണം, ഉണ്ടമാല, അഴല്‍ എന്നിവയാണ് മറ്റു വഴിപാടുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top