×

കെ എം മാണിയുടെ പരിഷ്‌കാരം തോമസ് ഐസക്ക് മാറ്റി- ഇടനിലക്കാര്‍ വേണ്ട – ശമ്പളം ഇനി അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ഖജനാവിലൂടെ മാത്രം –

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്ബളവിതരണം ജൂലായ് മുതല്‍ ട്രഷറിവഴി മാത്രം. എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്കില്‍ എല്ലാ ജീവനക്കാരും അക്കൗണ്ട് (ഇ-ടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടമായി ശമ്ബളവിതരണം പൂര്‍ണമായും ട്രഷറിയിലേക്കു മാറ്റും. ആദ്യഘട്ടത്തില്‍ 35 വകുപ്പുകളിലെ ജൂണിലെ ശമ്ബളം ട്രഷറി വഴിയാക്കും. ജൂലായ് മുതല്‍ ശേഷിക്കുന്ന എല്ലാ വകുപ്പുകളിലേതും ട്രഷറിയിലേക്കു മാറ്റും.

ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും ഓണ്‍ലൈനിലൂടെ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റാനുള്ള സൗകര്യവുമുണ്ടാകും. സെക്രട്ടേറിയറ്റിലെ ധനം, പൊതുഭരണം, ട്രഷറി വകുപ്പുകളിലാണ് ഇതുവരെ ഈ രീതി നടപ്പാക്കിയിരുന്നത്. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ശമ്ബളം ട്രഷറി വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ സ്വീകരിക്കാമായിരുന്നു.

സാമ്ബത്തിക പ്രതിസന്ധിയുള്ളതിനാല്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ പണം ഉറപ്പാക്കാനാണ് ഈ പുതിയ മാറ്റം. ജീവനക്കാര്‍ പിന്‍വലിക്കാത്ത പണം സര്‍ക്കാരിന് പ്രയോജനപ്പെടും. മാസത്തിന്റെ ആദ്യദിവസങ്ങളില്‍ ശമ്ബളം പിന്‍വലിക്കാതെ ട്രഷറിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശനിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. 2500 കോടിരൂപയാണ് എല്ലാ മാസവും ശമ്ബളമായി നല്‍കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top