×

പൂരപ്രേമികളുടെ കനത്ത പ്രതിഷേധം ; ജീവനക്കാരനെ പുറത്താക്കി മാരുതി സുസുക്കി

തൃശ്ശൂര്‍: മലയാളികളെ സംബന്ധിച്ചടുത്തോളം തൃശ്ശൂര്‍ പൂരം വലിയ വികാരമാണ്. ലോകമാകെ ഖ്യാതി നേടിയ ആഘോഷമാണ് ശക്തന്‍റെ മണ്ണിലെ പൂരം. അതുകൊണ്ടുതന്നെ വിവിധ നാടുകളില്‍ നിന്ന് പൂരപ്രേമികള്‍ വണ്ടിയും വള്ളവും പിടിച്ച്‌ തേക്കിന്‍കാട് മൈതാനത്തേക്ക് ഒഴുകിയെത്താറുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന കൊമ്ബന് വേണ്ടി നടന്ന പ്രതിഷേധവും മറ്റുമെല്ലാം കേരളം കണ്ടതാണ്.

അതിനിടയിലാണ് തൃശ്ശൂര്‍ പൂരത്തെ അധിക്ഷേപിച്ച്‌ പോസ്റ്റിട്ടുകൊണ്ട് യുവാവ് രംഗത്തെത്തിയത്. ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു പൂരത്തെ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പൂരപ്രേമികളും പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇയാള്‍ ഉപയോഗിച്ച വാക്കുകളുടെ സ്ക്രീന്‍ ഷോട്ട് പ്രയോഗിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പൂരത്തേയും കലയേയും സ്നേഹിക്കുന്ന മലയാളികള്‍ ഫഹദിനെതിരെ പ്രതിഷേധിക്കണം എന്നായിരുന്നു ആവശ്യം.

പൂരപ്രേമികളുടെ പ്രതിഷേധം ഒടുവില്‍ ഫലം കാണുകയായിരുന്നു. പൂരത്തെ അധിക്ഷേപിച്ച യുവാവിന്‍റെ ജോലി പോയെന്നതാണ് ഏറ്റവും പുതിയ കാര്യം. മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്സിലായിരുന്നു ഇയാള്‍ ജോലി ചെയ്തത്.

 

പൂരപ്രേമികള്‍ ഓഫീസിലടക്കം വിളിച്ച്‌ പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്ബനി അറിയിച്ചു.

 

സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെന്നുകാട്ടിയാണ് ഫഹദിനെ പുറത്താക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top