×

ഇത്രയും ദിവസം ഇവര്‍ എവിടെയായിരുന്നു ? തിരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ കള്ളവോട്ടുണ്ടെന്ന് കാനം രജേന്ദ്രന്‍

കോഴിക്കോട്: തിരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ കള്ളവോട്ടുണ്ടെന്നും കാനം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് യു ഡി എഫ് കള്ളവോട്ട് ആരോപണവുമായി രംഗത്ത് വരുന്നതെന്ന് കാനം ചൂണ്ടിക്കാണിച്ചു. ഒഞ്ചിയത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും ദിവസം ഇവര്‍ എവിടെയായിരുന്നു. ഓരോ ബൂത്തിലുള്ള ഏജന്റുമാര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ട് ആരോപണം സര്‍ക്കാറിന്റേയും ഉദ്യോഗസ്ഥരുടേയും തലയില്‍ വച്ച്‌ കെട്ടരുതെന്നും കാനം പറഞ്ഞു.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്തെത്തി. മുസ്ലീം ലീഗിന്റെ കള്ളവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കോടിയേരി ആരോപിച്ചു. ഇടതുപക്ഷത്തിനെതിരെ നടപടിക്രമങ്ങള്‍ പാലിച്ചല്ല കമ്മിഷന്‍ നടപടിയെടുത്തതെന്നും വയനാട്ടില്‍ രാഹുല്‍ഗാന്ധി 25 കോടി രൂപ ചിലവഴിച്ചത് പരിശോധിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top