×

മോദി പ്രസംഗിച്ചാല്‍ ഇമ്രാന്‍ ഖാന്‍ എ.സി മുറിയിലിരുന്നും വിയര്‍ക്കും: യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ എവിടെയെങ്കിലും പ്രസംഗിച്ചെന്ന്‌ അറിഞ്ഞാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭയന്ന്‌ വിയര്‍ക്കുമെന്ന്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഇന്ത്യന്‍ സൈന്യം പാകിസ്‌താനിലെ തീവ്രവാദ ക്യാംപുകള്‍ തകര്‍ക്കുമെന്ന്‌ ഇമ്രാന്‍ ഖാന്‍ ഭയപ്പെടുന്നെന്നും യോഗി പറഞ്ഞു. നരേന്ദ്ര മോദി കൂടി പങ്കെടുത്ത തിരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.

മോദി എവിടെയെങ്കിലും പ്രസംഗിക്കുന്നെന്ന്‌ അറിഞ്ഞാല്‍ ഇമ്രാന്‍ ഖാന്‌ ഭയമാണ്‌. അദ്ദേഹം ഇസ്ലാമാബാദിലെ എ.സി മുറിയിലിരുന്ന്‌ വിയര്‍ക്കും. എപ്പോഴാണ്‌ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ കടന്ന്‌ തീവ്രവാദ ക്യാംപുകള്‍ തകര്‍ക്കുകയെന്നാണ്‌ അദ്ദേഹത്തിന്റെ ഭയം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ മനശക്തി കൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ ഈ ശൂരത്വവും ധൈര്യവും കൈവന്നത് – യോഗി ആദിത്യനാഥ്‌ പറഞ്ഞു.

ഒന്നരക്കോടി ജനങ്ങള്‍ക്ക് സൗജന്യമായി വീടും, നാല് കോടി ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷനും, ഏഴുകോടി ജനങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും നല്‍കുമെന്നും പറഞ്ഞു. അയോദ്ധ്യയില്‍ പുതിയ വിമാനത്താവളത്തിന്റെ പണികള്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീരാമന്റെ പേരിലായിരിക്കും വിമാനത്താവളമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top