×

പിണറായിടെ മണ്ഡലത്തില്‍ യുഡിഎഫ് മുന്നില്‍ – യുഡിഎഫ് – 18, ആലപ്പുഴയും പത്തനംതിട്ടയും ഫോട്ടോ ഫിനീഷിലേക്ക്

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും എല്‍ ഡി എഫ് വളരെ പിന്നിലാണ്. ഇരുപതു സീറ്റിലും പിന്നിട്ടു നിന്നതിനുശേഷം എൽഡിഎഫ് ആലപ്പുഴയും കാസര്‍കോടും തിരിച്ചു പിടിക്കുകയാണ്. ആലപ്പുഴയില്‍ സിപിഎമ്മിന്റെ എ.എം.ആരിഫ് 993 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കാസര്‍കോട്‌ I821 വോട്ടിന് എല്‍ ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. അതേസമയം, മറ്റു 18 സീറ്റിലും യുഡിഎഫിന് വ്യക്തമായ മുന്നേറ്റമാണ്. വടകരയിൽ കെ.മുരളീധരന്റെ ലീഡ് 8067 ലെത്തി നില്‍ക്കുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി ഒരുലക്ഷത്തോളം വോട്ടിനു മുന്നിട്ടു നില്‍ക്കുകയാണ്.

പാലക്കാട് വി.കെ.ശ്രീകണ്ഠൻ 29378ലധികം വോട്ടുകൾക്കും ആലത്തൂരിൽ രമ്യ ഹരിദാസ് 36881 വോട്ടുകൾക്കുമാണ് മുന്നിട്ടുനിൽക്കുന്നത്. 13714 വോട്ടുകള്‍ക്ക് തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നിട്ടു നില്‍ക്കുകയാണ്. പത്തനതിട്ടയില്‍ 13424 വോട്ടുകള്‍ക്ക് ആന്റോആന്റണി മുന്നിട്ടു നില്‍ക്കുമ്പോള്‍ ബിജെപി യുടെ ശബരിമല പ്രതീക്ഷ ഇല്ലാതാക്കി സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബിജെപിയുടെ പ്രതീക്ഷയായിരുന്ന തിരുവനന്തപുരവും പത്തനംതിട്ടയും കൈ വിട്ടു പോയതാണ് ഏറ്റവും ശ്രദ്ധേയം.കേരളത്തിൽ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടർമാർ 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top