×

ശരീരം മറച്ചെത്തുന്നവര്‍ ആണോ പെണ്ണോ എന്നുപോലും അറിയാനാകില്ല ; ജയരാജനെ പിന്തുണച്ച്‌ പി കെ ശ്രീമതി

കണ്ണൂര്‍ : പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന എം വി ജയരാജന്റെ പ്രസ്താവനയെ അനുകൂലിച്ച്‌ കണ്ണൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി കെ ശ്രീമതി രംഗത്തെത്തി. മുഖം മറച്ച്‌ വോട്ടുചെയ്യാനെത്തുന്നത് അംഗീകരിക്കാനാകില്ല. ശരീരമാകെ മറച്ച്‌ വോട്ടുചെയ്യാനെത്തുന്നത് ആണോ, പെണ്ണോ എന്നു പോലും അറിയാനാകില്ല. കള്ളവോട്ടു തടയുന്നതിന് വേണ്ടിയാണ് ജയരാജഡന്‍ പറഞ്ഞത്. ജയരാജന്റെ പ്രസ്താവന മതപരമായ അധിക്ഷേപമല്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടത്. വരിയില്‍ നില്‍ക്കുമ്ബോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു.

അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട, യുഡിഎഫ് ജയിക്കുന്ന ബൂത്തിലടക്കം ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിക്കും. യുഡിഎഫിന്റെ വോട്ട് കുറയുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top