×

പരിചയസമ്ബന്നര്‍ക്കൊപ്പം 12 പുതുമുഖങ്ങളും -ബിജെപിക്ക് നേട്ടം ലഭിക്കാത്ത തെക്കേ ഇന്ത്യയില്‍ നിന്ന് 7 മന്ത്രിമാര്‍

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ മന്ത്രിസഭയില്‍ അംഗമാകുമെന്ന് ഉറപ്പായികഴിഞ്ഞു. രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവരും മോദി മന്ത്രിസഭയില്‍ തുടരും.

പ്രഹ്ലാദ് ജോഷി, റീത്താ ബഹുഗുണ ജോഷി തുടങ്ങിയവരാവും പുതുമുഖങ്ങളെന്ന് മെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും വസതികളില്‍ നടന്ന കൂടിക്കാഴ്ചകളിലാണ് മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചവരെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ടു. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

ബിജെപിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ സാധിക്കാത്ത തെക്കേന്ത്യയില്‍ നിന്നും കാര്യമായ പ്രാതിനിധ്യം മന്ത്രി സഭയില്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ ഉള്‍പ്പടെ ഏഴു മന്ത്രിമാരാണ് തെക്കേന്ത്യയില്‍ നിന്നുള്ളത്. അമിത് ഷായെ കൂടാതെ മന്ത്രി സഭയില്‍ എത്തുന്ന അംഗങ്ങള്‍ ഇവരാണ്.

1. അര്‍ജുന്‍ രാം മേഘ്‌വാള്‍
2. നിതിന്‍ ഗഡ്കരി
3. പ്രകാശ് ജാവദേക്കര്‍
4. മുഖ്താര്‍ അബ്ബാസ് നഖ്‌വി
5. രാംദാസ് അത്താവ്‌ലെ
6. പിയൂഷ് ഗോയല്‍
7. രവി ശങ്കര്‍ പ്രസാദ്
8. ബബുല്‍ സുപ്രിയോ
9. ജിതേന്ദ്രപ്രസാദ്
10. നിര്‍മലാ സീതാരാമന്‍
11. റാവു ഇന്ദര്‍ജീത്
12. ഒ പി രവീന്ദ്രനാഥ് കുമാര്‍
13. കിരണ്‍ റിജ്ജു
14. സുരേഷ് അംഗാദി
15. കിഷന്‍ റെഡ്ഡി
16. പ്രഹ്ലാദ് ജോഷി
17. പുരുഷോത്തം രൂപാല
18. മന്‍സുഖ് മാണ്ഡവ്യ
19. ദേബശ്രീ ചൗധുരി
20. രാം വിലാസ് പസ്വാന്‍
21. ഹര്‍സിമ്രത് കൗര്‍ ബാദല്‍
22. സന്തോഷ് ഗാംഗ്‌വര്‍
23. സോംപ്രകാശ്
24. രാമേശ്വര്‍ തേലി
25. രമേഷ് പൊഖ്‌റിയാല്‍
26. രാജ്‌നാഥ് സിംഗ്
27. സുഷമാ സ്വരാജ്
28. അനുപ്രിയ പട്ടേല്‍
29. കൈലാശ് ചൗധുരി
30. ക്രിഷന്‍ പാല്‍ ഗുര്‍ജര്‍
31. ഗജേന്ദ്ര സിംഗ് ശെഖാവത്ത്
32. അരവിന്ദ് സാവന്ത്
33. ധര്‍മേന്ദ്രപ്രധാന്‍
34. വി കെ സിംഗ്
35. സുബ്രത പഥക്
36. സഞ്ജയ് ശാം റാവു ധോത്രെ
37. നരേന്ദ്രസിംഗ് തോമര്‍
38. സഞ്ജീവ് ബല്യാന്‍
39. രാംചന്ദ്ര പ്രസാദ് സിംഗ്
40. നിത്യാനന്ദ് റായ്
41. തവര്‍ ചന്ദ്ര ഗെഹ്‌ലോട്ട്
42. സ്മൃതി ഇറാനി
43. പ്രഹ്‌ളാദ് പട്ടേല്‍
44. സദാനന്ദ ഗൗഡ
45. ഗിരിരാജ് സിംഗ്
46. മന്‍സുഖ് വാസവ
47. രേണുക സിംഗ്
48. ഹര്‍ദീപ് പുരി
49. ശ്രീപദ് യസോ നായിക്
50. രത്തന്‍ ലാല്‍ കട്ടാരിയ
51. വി മുരളീധരന്‍
52. ഡോ. ഹര്‍ഷ വര്‍ധന്‍
53. രാജ്യവര്‍ധന്‍സിംഗ് റത്തോഡ്
54. പ്രതാപ് സാരംഗി
55. അനുരാഗ് താക്കൂര്‍
56. ഡിമ്ബിള്‍ യാദവ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top