×

അമേഠിയിലെ സരിതയുടെ സ്ഥാനാര്‍ഥിത്വം; മത്സരിക്കുന്നത് പച്ചമുളക് ചിഹ്നത്തില്‍

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ മത്സരിക്കുന്ന സരിത എസ് നായര്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. സ്വതന്ത്രയായി മത്സരിക്കുന്ന സരിതയ്ക്ക് പച്ചമുളകാണ് അനുവദിച്ചിരിക്കുന്ന ചിഹ്നം.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും, എറണാകുളം ലോക്‌സഭാ മണ്ഡലത്തിലും സരിയ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാതിരുന്നതോടെ പത്രിക തള്ളുകയായിരുന്നു. പക്ഷേ അമേഠിയില്‍ സരിതയ്ക്ക് മത്സരിക്കാനുള്ള വഴി തെളിഞ്ഞു.

തിരുവനന്തപുരം മലയന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് അമേഠിയില്‍ സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top