×

അമേഠിയില്‍ രാഹുലിന് കനത്ത പോരാട്ടം കേരളവും തമിഴ്‌നാടും മാത്രം മോദിയോട് മുഖം തിരിച്ചു-

ധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

കഴിഞ്ഞദിവസം ഘടകകക്ഷികൾക്ക് ഒരുക്കിയ അത്താഴവിരുന്നിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രകടിപ്പിച്ച സന്തോഷത്തിനു വൻവിജയം വരാനിരിക്കുന്നുവെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അമിത് ഷാ വിളിച്ച വിരുന്നിൽ ആതി‌ഥേയനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യന്തം പങ്കെടുത്തു. . 2014ൽ രണ്ടു സർവേകൾ മാത്രമാണ് എൻഡിഎക്ക് മുന്നൂറിലേറെ സീറ്റ് പ്രവചിച്ചിരുന്നത്. ഇത്തവണ 6 സർവേകളും.ഫലം അനുകൂലമാകുമെന്ന നിഗമനത്തിൽ കേന്ദ്രമന്ത്രിമാരെല്ലാം ഡൽഹിയിൽ എ‌ത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിട്ടുണ്ട്.

കൊണ്ഗ്രസ്സിനു രാജ്യത്ത്  വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. വയനാട്ടിൽ മികച്ച ലീഡോടെ രാഹുൽ മുന്നിട്ടു നിൽക്കുമ്പോള്‍ അമേഠിയിൽ അദ്ദേഹം വളരെ പിന്നിലാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കി എൻഡിഎ അധികാരത്തിലേക്ക് കുതിക്കുകയാണെന്ന് ഉറപ്പായി കഴിഞ്ഞു.

 

എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന പ്രകടനത്തോടെ മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സർക്കാർ കേന്ദ്രഭരണത്തിന് രണ്ടാമതും തയ്യാറെടുക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top