×

്ഉമ്മര്‍ ഹൈക്കോടതിയില്‍ പോയി – പൊലീസുകാരന്റെ യൂണിഫോമിലെ നെയിം ബോര്‍ഡ് മലയാളത്തിലാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പൊലീസ് സ്‌റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ പൊലീസ് യൂണിഫോമില്‍ ഉള്‍പ്പെടെ മലയാളത്തില്‍ പേര് നിര്‍ബന്ധമാക്കണമെന്ന് ഡിജിപി യൂണിറ്റ് മേധാവികള്‍ക്ക് ഉത്തരവ് നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് ഇംഗ്ലീഷില്‍ എഴുതുന്നത് ഭാഷ അറിയാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഉമ്മര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പുറത്താണ് പുതിയ തീരുമാനം.

88 വയസായ തനിക്ക് ഇംഗ്ലീഷിലുള്ള പേരുകള്‍ വായിക്കാനാകില്ലെന്ന് കാട്ടി ഉമ്മര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പേരുകള്‍ മാതൃഭാഷയിലും എഴുതണമെന്ന് ഹൈക്കോടതി വിധിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top