×

പാര്‍ട്ടി ബൈലോയെ ചിലര്‍ വ്യഖ്യാനിക്കുന്നത് ദുരൂഹം – സമവായം മാത്രം -പി ജെ ജോസഫ്

വോട്ടിനിട്ട് ചെയർമാനെ തെരഞ്ഞെടുത്തു എന്ന് കാണിച്ച് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിട്ടില്ല.താത്കാലിക ചെയർമാനെ സംബന്ധിച്ച് കത്ത് നൽകിയോ എന്ന് അറിയില്ല. അങ്ങിനെയുണ്ടെങ്കിൽ അത് സ്വാഭാവിക നടപടി ക്രമമെന്ന് പി ജെ ജോസഫ്. ഭരണഘടനയെ കുറിച്ച് അറിവില്ലാത്തവർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു

പാര്‍ട്ടിയുടെ ഭരണഘടന അറിയാമാഞ്ഞിട്ടും അത് വ്യാഖാനിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇക്കൂട്ടര്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. സമവായത്തിലൂടെ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാവൂവെന്ന് പാര്‍ട്ടി ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.

ജോസ് കെ മാണി പറയുന്നത് ഇങ്ങനെ
എന്നാല്‍ തന്റെ പിതാവ് കെ എം മാണി കെട്ടിപ്പടുത്ത പാര്‍ട്ടിയെ നശിപ്പിക്കാനും തകര്‍ക്കാനും ആരേയും അനുവദിക്കില്ലെന്ന് ജോസ് കെ മാണി പാലായില്‍ പറഞ്ഞു. ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജോസഫിനുള്ള മറുപടിയായി ജോസ് കെ മാണി പറഞ്ഞു. .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top