×

പിണറായി കെട്ടുമായി 18-ാം പടി കയറണം – വിമര്‍ശനവുമായി ഉണ്ണിത്താന്‍ ഇല്ലേല്‍ – നിങ്ങള്‍ ഇനിയും തോല്‍ക്കും

ശബരിമല വിഷയത്തിൽ പിണറായി വിജയൻ്റെ നിലപാടുകൾ സിപിഎമ്മിനു തിരിച്ചടിയായെന്നാണ് അദ്ദേഹം വിശദീകരിച്ചത്. കാസർകോട് മണ്ഡലത്തിലെ അട്ടിമറി വിജയത്തിനു പിന്നാലെയായിരുന്നു യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ അഭിപ്രായ പ്രകടനം.

“ഞാൻ പിണറായി വിജയനോട് വിനയപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ 41 ദിവസം വ്രതമെടുക്കണം, മാലയിട്ട്. എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികൾ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുത്തു എന്ന് പറയണം. ഇല്ലെങ്കിൽ, നിങ്ങളുടെ പാർട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തിൽ ജയിക്കാൻ പോകുന്നില്ല. കാരണം, അയ്യപ്പ കോപം ഇവർക്കുണ്ട്. കേരളം വിശ്വാസികളുടെ നാടാണ്. നിരീശ്വരവാദികളുടെ നാടല്ല. അതുകൊണ്ട് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർക്ക്, ഈശ്വരവിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റുകാർക്ക് സുപ്രീം കോടതിയുടെ വിധിയിൽ ശബരിമലയെ അട്ടിമറിക്കാൻ വളരെ ഹീനമായ നാടകം കളിച്ച പിണരായി വിജയന് അയ്യപ്പൻ കൊടുത്ത പണിയാണ് ഈ പണി”- ഉണ്ണിത്താൻ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top