×

കെവിനെ കൊന്നത് എന്റെ അച്ഛനും സഹോദരനും; കെവിന്റെ അച്ഛനേയും അമ്മയേയും സംരക്ഷിക്കേണ്ടത് ഇനി തന്റെ ഉത്തരവാദിത്തം; – നീനു കെവിന്‍

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യസാക്ഷിയായ നീനുവിന്റെ അച്ഛനെതിരെ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു.

 

ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവും ബന്ധുവും ഭീഷണിപ്പെടുത്തി. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ബലമായി കൊണ്ടു പോകാന്‍ ശ്രമിച്ചു. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എസ്‌ഐ കെവിന്റെ കഴുത്തിനു പിടിച്ചു തള്ളിയെന്നും നീനു കോടതിയെ അറിയിച്ചു. കേസിലെ വിസ്താരം തുടരുകയാണ്.

കേസിലെ ഒന്നാം പ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു.

താഴ്ന്ന ജാതിക്കാരനായതിനാല്‍ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. എസ് ഐ കെവിന്റെ കഴുത്തില്‍ പിടിച്ച്‌ തള്ളി. അച്ഛന്‍ ചാക്കോയ്‌ക്കൊപ്പം പോകണമെന്ന് നിര്‍ബന്ധം പിടിച്ചു.

 

പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് എഴുതി വയ്ക്കാന്‍ ആവശ്യപ്പെട്ടു. .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top