×

ലിംഗമാറ്റത്തിന് അച്ഛന്‍ അനുവദിച്ചില്ല യുവാവ് ജീവനൊടുക്കി- കുറച്ചുനാളുകളായി മകന്റെ സ്വഭാവത്തില്‍ മാറ്റം

ചെന്നൈ:ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് അച്ഛന്‍ എതിരുനിന്നതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. . ചെന്നൈയ്ക്കുസമീപത്തായിരുന്നു സംഭവം. പാര്‍ത്ഥസാരഥി എന്ന ഇരുപത്തൊന്നുകാരനാണ് തൂങ്ങിമരിച്ചത്.

തൊഴില്‍ രഹിതനാണ് പാര്‍ത്ഥസാരഥി. എന്തെങ്കിലും ജോലിക്കുപോകാന്‍ വീണ്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും അയാള്‍ തയ്യാറായില്ല. കുറച്ചുനാളുകളായി മകന്റെ സ്വഭാവത്തില്‍ മാറ്റം വന്നതും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

സ്ത്രീകളെപ്പോലെ വേഷംധരിച്ച്‌ നടക്കാനായിരുന്നു താത്പര്യം. ഇതിനെ നിരുത്സാഹപ്പെടുത്തിയപ്പോള്‍ തനിക്ക് സ്ത്രീയാകണമെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി നല്‍കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ഇതിന് അച്ഛന്‍ എതിരുനിന്നതാണ് കടുംകൈചെയ്യാന്‍ പാര്‍ത്ഥസാരഥിയെ പ്രേരിപ്പിച്ചത്.വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top