×

വാടക നല്‍കിയില്ല; കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസുകള്‍ സര്‍വീസ് നിര്‍ത്തി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പുതിയതായി ആരംഭിച്ച വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി. കെഎസ്‌ആര്‍ടിസി വാടക നല്‍കാത്തതിനെ തുടര്‍ന്ന് പത്ത് ബസുകളും സര്‍വീസ് നിര്‍ത്തിയെന്ന് കരാര്‍ കമ്ബനി പറഞ്ഞു. ഒരുരൂപ പോലും ഇതുവരെയും വാടകയിനത്തില്‍ കിട്ടിയില്ലെന്നാണ് കമ്ബനിയുടെ പരാതി. മുംബൈ ആസ്ഥാനമായ മഹാവോയേജ് എന്ന കമ്ബനിയാണ് കെഎസ്‌ആര്‍ടിസിക്ക് ബസുകള്‍ നല്‍കിയിരുന്നത്.

2018 ജൂണ്‍ മുതലാണ് സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിത്തുടങ്ങിയത്. വൈഫൈ കണക്ഷന്‍ പോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്‌ട്രിക് ബസുകളായിരുന്നു പുറത്തിറങ്ങിയത്. പിന്നീട് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ പത്തുബസുകള്‍ സ്ഥിരം സര്‍വീസ് തുടങ്ങി. അഞ്ചു ബസുകള്‍ തിരുവനന്തപുരത്തും അഞ്ചു ബസുകള്‍ എറണാകുളത്തുമാണ് ഓടിച്ചിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top